തൃശൂര് : ചാലക്കുടി അതിരപ്പിള്ളി കണ്ണംകുഴിയില് കാട്ടാന വനപാലകര് സഞ്ചരിച്ച ജീപ്പ് കുത്തിമറിച്ചിട്ടു.
ജീപ്പിനകത്തുണ്ടായിരുന്ന അഞ്ച് വനപാലകരിൽ രണ്ട് പേര്ക്ക് പരിക്കേറ്റു.ചാർപ്പ റെഞ്ചിലെ കണ്ണംകുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച ജീപ്പിന് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കായംകുളം ചേരാവള്ളി ലിയാൻ മാൻസിൽ റിയാസ് (37), ഫോറസ്റ്റ് വാച്ചർ വെറ്റിലപ്പാറ കിണറ്റിങ്കൽ ഷാജു (47) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളവ് തിരിഞ്ഞ് വരികയായിരുന്നു ജീപ്പിന് മുന്നിലൂടെ കാട്ടാനയെത്തി ജീപ്പിൽ ഇടിച്ചു. ആദ്യത്തെ ഇടിയൽ റിയാസ് പുറത്തേക്ക് തെറിച്ചുവീണു. വീഴ്ചയ്ക്കിടയില് ആനയുടെ തട്ടേറ്റ് റിയാസിന് പരിക്കേറ്റു. ജീപ്പിൻ്റെ കമ്പിയിലിടിച്ച് ഷാജുവിൻ്റെ തലയ്ക്കും പരിക്കേറ്റു. ആനയുടെ ആക്രമണത്തിൽനിന്നും തലനാരിഴയ്ക്കാണ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത്.
അഞ്ചോളം തവണ കുത്തി ജീപ്പ് മറിച്ചിട്ടശേഷമാണ് ആന കാട്ടിലേക്ക് കയറിയത്. സംഭവമറിഞ്ഞ് വനംവകുപ്പിൻ്റെ മറ്റൊരു ജീപ്പിൽ പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡി.എഫ്.ഒ. ആർ. ലക്ഷ്മിയും ഉന്നത ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.