ബാലരാമപുരം: ചങ്ങാതിക്കൂട്ടത്തിൻ്റെ സ്നേഹവും സമ്മാനങ്ങളും ജന്മദിനത്തിൽ ഭിന്നശേഷിക്കാരനായ ആകർഷിനെ തേടി വീട്ടിലെത്തി.
വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള ബാലരാമപുരം ബി ആർ സി യുടെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ചങ്ങാതിക്കൂട്ടം പരിപാടിയുടെ ഭാഗമായി ജന്മദിന ആശംസകളുമായി മംഗലത്ത് കോണം എൽ എം എസ് എൽ പി എസ് വിദ്യാർത്ഥികളും അധ്യാപകരും ജനപ്രതിനിധികളും ബിആർസിയിലെ ഉദ്യോഗസ്ഥരും പനയറകുന്നി ലുല്ല ആകർഷിൻ്റെ വീട്ടിലെത്തി. ഭിന്നശേഷിക്കാരനായ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ കൂട്ടുകാരാണ് ജന്മദിന സമ്മാനവും ആശംസകളും അർപ്പിക്കാൻ എത്തിയത്.
സ്‌കൂളിലെ രണ്ടാം ക്ലാസിലെ രജിസ്‌റ്ററിൽ ഉൾപ്പെട്ട കുട്ടിയാണെങ്കിലും മാനസിക ശാരീരിക പ്രശ്‌നങ്ങളുള്ളതിനാൽ സ്‌കൂളിൽ പോകാൻ കഴിയുന്നില്ല. ഇടയ്ക്കിടയ്ക്ക് സ്പെഷ്യൽ ടീച്ചർമാർ വീട്ടിലെത്താറുണ്ട്. ഈ സാഹചര്യത്തിലാണ് ചങ്ങാതിക്കൂട്ടം പരിപാടിയുടെ ഭാഗമായി ജന്മദിനാശംസകൾ നേരുവാനും സമ്മാനങ്ങൾ നൽകുവാനും കൂട്ടുകാരുടെ വീട്ടിൽ കൂട്ടുകാർ എത്തിയത്.
ജന്മദിനാഘോഷ പരിപാടിയായ ചങ്ങാതിക്കൂട്ടത്തിൻ്റെ ഉദ്ഘാടനം വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർഎസ്എസ് ശ്രീകുമാർ നിർവഹിച്ചു. ബിപിസി അനീഷ് എസ് ജി അധ്യക്ഷത വഹിച്ചു.സ്കൂൾ ലോക്കൽ മാനേജർ റവ:ഫാദർ ജയകുമാർ അനുഗ്രഹപ്രഭാഷണം നടത്തി. എച്ച് എം ജലജകുമാരി, സി ആർ സി കോർഡിനേറ്റർ ശ്രീകുമാർ, സ്പെഷ്യൽ ടീച്ചർ ഷീബ ജാസ്മിൻ, അധ്യാപകരായ ജയ, ലത, ഡോക്ടർ കൃഷ്ണേന്ദു എന്നിവർ ആശംസകൾ അർപ്പിച്ചു.
ആയുർവേദ ദിനാചരണത്തിൻ്റെ ഭാഗമായി വെങ്ങാനൂർ സർക്കാർ ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെ വീട്ടുമുറ്റത്ത് നിർമ്മാണം നടത്തി. സഹപാഠികളെല്ലാം ചേർന്ന് കലാപരിപാടികളും അവതരിപ്പിച്ചു.വീട്ടിൽ ഒരുക്കിയിരുന്ന സ്നേഹവിരുന്നിൽ പങ്കെടുത്തതിനു ശേഷം ആണ് എല്ലാവരും മടങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.