കോട്ടയം;ഉഴവൂർ കുറിച്ചിത്താനം മേഖലയിൽ രാത്രി കാലങ്ങളിൽ കള്ളന്മാർ എന്ന് സംശയിക്കുന്നവരെ കണ്ടതായി പ്രദേശവാസികൾ,കുറിച്ചിത്താനം കെ ആർ നാരായണൻ സ്കൂളിന്റെ ഭാഗത്തായി രണ്ടു ദിവസം മുൻപ് പുലർച്ചെ നിരവധി വീടുകളുടെ വാതിലിലും ജനലിലും നിരവധി തവണ തട്ടിയതായും പല വീടുകളുടെയും വാതിൽ തള്ളിത്തുറക്കാൻ ശ്രമം നടത്തിയതായും പ്രദേശ വാസികൾ പറഞ്ഞു.
![]() |
file image |
ഉഴവൂർ കുറിച്ചിത്താനം മേഖലയിലിയുള്ള നിരവധി പ്രവാസികളുടെ വീടുകളിൽ പ്രായമായവർ മാത്രമാണ് താമസം,രാത്രി കാലങ്ങളിൽ വാതിൽ തള്ളിത്തുറക്കാൻ നടന്ന സംഭവം ഏവരെയും ഭയപ്പാടിലാക്കിയിട്ടുണ്ട്,സംഭവത്തെ തുടർന്ന് മരങ്ങാട്ടുപള്ളി പോലീസ് രാത്രിയിൽ പ്രദേശത്ത് എത്തുകയും പരിശോധന നടത്തുകയും ചെയ്‌തെങ്കിലും സംശയിക്കപ്പെടുന്നതായി യാതൊന്നും കണ്ടില്ല.
കുറിച്ചിത്താനം മേഖലയിൽ രാത്രികാല പരിശോധന കർശനമാക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ പ്രദേശവാസികൾക്ക് ഉറപ്പ് നൽകിയതായും ജനങ്ങൾ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.