ഹരിപ്പാട്: അടച്ചിട്ടിരിക്കുന്ന വീടുകളിൽ കയറി ഇലക്‌ട്രിക് ഉപകരണങ്ങൾ മോഷണം നടത്തിയ കേസിൽ പ്രതിയെ പിടികൂടി.
പള്ളിപ്പാട് ശ്രീനിലയം വീട്ടിൽ വിഷ്ണുവിനെയാണ് (29) ഹരിപ്പാട് പൊലീസ് പിടികൂടിയത്. കീരിക്കാട് പള്ളിമുക്കിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇയാൾ. കഴിഞ്ഞ ശനിയാഴ്ച മറുതാമുക്കിനു സമീപം സതീഷ് കുമാറിൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നും പമ്പുസെറ്റും മോട്ടറും മോഷണം പോയി. ഇവരുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം നടത്തി സിസി ടി വി ദൃശ്യങ്ങളിൽ നിന്നും പ്രതിയെ തിരിച്ചറിയുകയായിരുന്നു.
വിഷ്ണുവിനെ പിടികൂടി കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഇയാൾ മോട്ടോർ വിറ്റ കട ഏതാണെന്ന് വെളിപ്പെടുത്തി. കൂടുതൽ വീടുകളിൽ നിന്നും മോട്ടോറുകൾ എടുത്തതായി സമ്മതിക്കുകയും ചെയ്തു. മോട്ടോർ വിറ്റെന്ന് പറഞ്ഞ കട പോലീസെത്തി തിരക്കിയപ്പോൾ ഒരുമാസംകൊണ്ട് ഇയാൾ നിരവധി മോട്ടോറുകൾ കൊണ്ടുവന്നു.
പ്രദേശത്ത് അടച്ചിട്ടിരിക്കുന്ന വീടുകൾ കണ്ടു വെക്കുകയും പിന്നീട് ഈ വീടുകളിൽ നിന്ന് മോഷണം നടത്തുകയും ചെയുകയും ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്നു പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു സ്റ്റേഷൻ ഹൗസ് ഓഫീസർ മുഹമ്മദ് ഷാഫി സബ് ഇൻസ്പെക്ടർമാരായ ശ്രീകുമാർ, ഷൈജ, സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ്, നിഷാദ്, അൽ അമീൻ, സജാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.