വയനാട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണ ഘടന വായിച്ചിട്ടില്ലെന്ന് തനിക്ക് ഉറപ്പ് പറയാനാകുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഭരണഘടനയെ ഇല്ലാതാക്കാനാണ് ബിജെപിയും ആർഎസ്എസും 24 മണിക്കൂറും ശ്രമിക്കുന്നതെന്നും രാഹുൽ പറഞ്ഞു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാമർശം. യോഗി ആദിത്യനാഥും ഇന്ന് മഹാരാഷ്ട്രയിൽ പ്രചാരണത്തിനെത്തി. ബിജെപി സഖ്യം അധികാരത്തിലെത്തിയില്ലെങ്കിൽ മഹാരാഷ്ട്ര ലവ് ജിഹാദിൻ്റെയും ലാൻഡ് ജിഹാദിൻ്റെയും നാടാവുമെന്ന് അദ്ദേഹം ആരോപിച്ചു.
ഹിന്ദുക്കൾ ഒന്നിച്ച് നിന്നില്ലെങ്കിൽ ഗണേശോത്സവം ആക്രമിക്കപ്പെടുമെന്ന വർഗീയ പരാമർശവും യോഗി ഇന്ന് നടത്തി. അധ്യക്ഷ മല്ലികാർജുൻ ഖർഗെ മുസ്ലീം പ്രീണനമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇതിനിടെ ബിജെപി തങ്ങളുടെ കോടീശ്വരരായ സുഹൃത്തുക്കൾക്ക് കൂടുതൽ പണം നൽകുന്നതിനേക്കാൾ കൂടുതൽ പണം ഇന്ത്യ മുന്നണി രാജ്യത്തെ സ്ത്രീകൾക്ക് കർഷകർക്കും ദരിദ്രർക്കും യുവാക്കൾക്കും നൽകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ജാർഖണ്ഡിലെ സർക്കാർ സംസ്ഥാന വനിതകൾക്ക് ഓണറേറിയം വർധിപ്പിക്കാൻ തീരുമാനിച്ചതിൽ അദ്ദേഹം പ്രതികരിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഒന്നാംഘട്ട വോട്ടെടുപ്പിനായി ജാർഖണ്ഡിലെ വോട്ടർമാർ നാളെ പോളിംഗ് ബൂത്തിലേക്ക് പോകാനിരിക്കെയാണ് നിർണ്ണായക നീക്കം. 81 അംഗ ജാർഖണ്ഡ് നിയമസഭയിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നാളെയാണ് നടക്കുന്നത്.
നവംബർ 20നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. സംസ്ഥാനത്ത് ഭരണം നിലനിർത്താനാണ്-ജാർഖണ്ഡ് മുക്തി മോർച്ച സഖ്യത്തിൻ്റെ ശ്രമം. ഭരണത്തെ താഴെയിറക്കാനാണ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ ശ്രമിക്കുന്നത്. നവംബർ 23നാണ് സംസ്ഥാനത്ത് ഫലപ്രഖ്യാപനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.