കോഴിക്കോട് : പാർട്ടി വിട്ട വനിതാ കൗൺസിലർക്ക് നേരെ അതിക്രൂരമായ ആക്രമണം.
ഫറോക്ക് നഗരസഭയിലെ ആർജെഡി കൗൺസിലർ ഷനൂബിയ നിയാസിന് നേരെയാണ് ആക്രമണമുണ്ടായത്. ആർജെഡിയിൽ നിന്ന് മുസ്ലിം ലീഗിൽ എത്തിയ ഷനൂബിയ നിയാസിനെ ഇടതുപക്ഷ കൗൺസിലർമാർ വളഞ്ഞിട്ട് ചെരുപ്പുമാല അണിയിക്കാൻ ശ്രമിച്ചു. ആർജെഡി അംഗമായിരുന്ന ഷനൂബിയ അടുത്തിടെയാണ് ലീഗിൽ ചേർന്നത്. ഇതിനെ തുടർന്നാണ് ഇടതുപക്ഷ നഗരസഭ അംഗങ്ങൾ ചെരുപ്പ് മാല ഇടാൻ ശ്രമിച്ചത്.
ഇന്നലെ നടന്ന കൗൺസിലർ യോഗത്തിനിടെയാണ് സംഭവം. ചെരുപ്പ് മാല ഇടാനുള്ള ശ്രമം യുഡിഎഫ് അംഗങ്ങൾ തടഞ്ഞു. നേരത്തെ ഇവരുടെ വീടിന് നേരെ ആക്രമണം ഉണ്ടായിരുന്നു. തനിക്ക് നേരെ ശാരീരികവും മാനസികവുമായ ആക്രമണമുണ്ടായതായി ഷനൂബിയ പറഞ്ഞു.
ക്രൂരമായ പകവീട്ടലാണുണ്ടായത്. അപമാനിക്കപ്പെട്ടു. സിപിഎം കൗൺസിലർമാരാണ് ഏറ്റവും മോശമായി പെരുമാറിയത്. കൗൺസിൽ തുടങ്ങാനിരിക്കെയാണ് എൽഡിഎഫ് കോൺസിലർമാർ മോശം മുദ്രാവാക്യങ്ങളുമായി എത്തിയത്. ശേഷം കയ്യാങ്കളിയുണ്ടാകുകയും സ്ത്രീയെന്ന പരിഗണന പോലും നൽകാതെ ആക്രമിച്ചുവെന്നും ഷനൂബിയ പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.