വ്യാജ നിക്ഷേപ തട്ടിപ്പ്; വിദ്യാർത്ഥി അറസ്റ്റിൽ

വ്യാജ നിക്ഷേപ തട്ടിപ്പ്; വിദ്യാർത്ഥി അറസ്റ്റിൽ

രാജസ്ഥാൻ: രാജസ്ഥാനെ ഞെട്ടിച്ച് പത്തൊൻപതുകാരൻ്റെ വ്യാജ നിക്ഷേപ തട്ടിപ്പ്.

വിശ്വാസയോഗ്യമായ രീതിയിൽ അവതരിപ്പിച്ച് വ്യാജ  നിക്ഷേപ സ്‌കീമിൻ്റെ പേരിൽ യുവാവ് അരക്കോടിയോളം രൂപയാണ് നിരവധി  പേരിൽ നിന്നായി തട്ടിയെടുത്തത്. സംഭവത്തിൽ  പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. അജ്മീർ സ്വദേശിയായ കാഷിഫ് മിർസയാണ്.പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ ഇയാൾ ഇരുന്നൂറിലധികം പേരെയാണ് തട്ടിപ്പിന് ഇരയാക്കിയത്. 

99,999 രൂപ നിക്ഷേപിച്ചാൽ 13 ആഴ്ചയ്ക്കുള്ളിൽ 1,39,999 രൂപ ആകും വാഗ്ദാനം നൽകിയിരുന്നു യുവാവിൻ്റെ തട്ടിപ്പ് .  ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവറുകൾ ഉള്ള ഒരു ഇൻഫ്ലുവൻസർ'കൂടിയാണ് കാഷിഫ്. ഈ ഫാൻ ബേസും യുവാവ് വേണ്ടതുപോലെ മുതലാക്കി.സോഷ്യൽ മീഡിയയിലൂടെ അടക്കം വാഗ്ദാന പെരുമഴ നൽകിയാണ് യുവാവ് തട്ടിപ്പ് പദ്ധതി മുന്നോട്ട് കൊണ്ടുപോയത്. 

പോലീസ് നടത്തിയ അന്വേഷണത്തിൽ യുവാവിൻ്റെ പക്കൽ നിന്നും നോട്ടെണ്ണൽ മെഷിനും നിരവധി ഫോണുകളും ലാപ്‌ടോപ്പുകളും ഒരു കാറും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം യുവാവിനെ പൊലീസ് ഇപ്പോൾ റിമാൻഡ് ചെയ്തിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network