പാറശാല: ട്രെയിനിൽ നിന്ന് വീണ യുവാവിന് രക്ഷകരായി പോലീസ്.
പരശുവയ്‌ക്കൽ റെയിൽവേ ട്രാക്കിനു സമീപത്താണ് അപകടം. വൈക്കം സ്വദേശിയായ ശിവകുമാറിനെ (25) പൊലീസ് രക്ഷിച്ചത്.കൊല്ലം- –-നാഗർകോവിൽ പാസഞ്ചർ ട്രെയിനിലെ യാത്രക്കാരനായ ഇയാൾ ധനുവച്ചപുരം റെയിൽവേ സ്റ്റേഷൻ കഴിഞ്ഞപ്പോൾ ഗുളികയുമായി വാതിലിനുസമീപം നിൽക്കുന്നത് മറ്റൊരു യാത്രക്കാരൻ കണ്ടിരുന്നു.
അവൻ മുഖം കഴുകി തിരികെ വന്നപ്പോൾ ശിവകുമാറിനെ കണ്ടില്ല. ട്രെയിനിൽ നിന്ന് വീണെന്ന് മനസ്സിലാക്കിയ യാത്രക്കാരൻ പാറശാല സ്റ്റേഷനിലെ പോലീസിന് വിവരമറിയിച്ചു.ട്രെയിനിലുണ്ടായിരുന്ന ശിവകുമാറിൻ്റെ ബാഗ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു. പോലീസ് നടത്തിയ തിരച്ചിലിലാണ് കുറ്റിക്കാട്ടിൽനിന്ന് ശിവകുമാറിനെ കണ്ടെത്തിയത്.
തലയ്ക്ക് പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്നു. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.പാറശാല എസ്എച്ച്ഒ ബിനു ആൻ്റണിയുടെ താൽക്കാലിക പൊലീസിൻ്റെ സമയോചിതമായ ഇടപെടലിൽ യുവാവിൻ്റെ ജീവൻ രക്ഷിക്കാനായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.