ആര്യനാട്:വെള്ളനാട് വില്ലേജിൽ വെളിയന്നൂർ മൂഴിയിൽ രാത്രിയിൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയുടെ കാലിൽ നിന്നും സ്വർണ്ണ കൊലുസ് കവർച്ച ചെയ്തെടുക്കാൻ ശ്രമിച്ച ശേഷം വീട്ടുകാരെ ഭയപ്പെടുത്തി രക്ഷപ്പെട്ട വെളളനാട് വില്ലേജിൽ വെളിയന്നൂർ തുറ്റുമൺ എം എസ് ഭവനിൽ ശശി മകൻ (30)വയസ്സുള്ള ഭാസി എന്ന് വിളിക്കുന്ന ശരത്തിനെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു.
മോഷണത്തിനിടയിൽ പെൺകുട്ടിയും വീട്ടുകാരും ഉണർന്നതിനെ തുടർന്ന് ഇയാൾ സ്വർണ്ണ കൊലുസ് ഉപേക്ഷിച്ച ശേഷം വാതിൽ തുറന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തെ തുടർന്ന് പരിസരവാസികളായ നാട്ടുകാർക്കിടയിൽ ഭീതിയും ആശങ്കയും നിലനിന്ന് വന്നിരുന്നു,മുൻപ് വട്ടിയൂർക്കാവ് സ്വദേശിയെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ തട്ടി എടുത്തത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ശരത്തിനെ ആര്യനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിഎസ് അജീഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ വേണു, ഷീന എൽ,സിപിഒ ഷിബു,എന്നിവരടങ്ങിയ സംഘം അതിസാഹസികമായി പിടി കൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജിയാക്കി റിമാൻഡ് ചെയ്തു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.