തിരുവനന്തപുരത്ത് ഓട്ടോറിക്ഷ മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

തിരുവന്തപുരം: തിരുവനന്തപുരത്ത് ഓട്ടോറിക്ഷ മറിഞ്ഞ് കാണാതായ വിജയന്റെ മൃതദേഹം കണ്ടെത്തി.മരുതൂർ തോടിന് ഏകദേശം നാല് കിലോമീറ്റർ അകലെയായാണ് മൃതദേഹം കണ്ടെത്തിയത്.നാട്ടുകാരാണ് മൃതദേഹം കണ്ടത്.

ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് അപകടം നടന്നത്.മരുതൂർ നിന്ന് പ്ലാവിള ഭാഗത്തേക്ക്‌ സുരേഷ് എന്ന ആളുടെ ഓട്ടോയിൽ കല്ലയം പ്ലാവിള സ്വദേശിയായ വിജയൻ സഞ്ചരിക്കുന്നതിനിടെ ഓട്ടോ തോടിലേക്ക് മറിയുകയായിരുന്നു.അപകടത്തെ തുടർന്ന് ഓട്ടോ തോടിലെ പാറയിൽ കുടുങ്ങി.

നാട്ടുകാർ ചേർന്ന് ഡ്രൈവർ സുരേഷിനെ രക്ഷപ്പെടുത്തിയിരുന്നു. കാണാതായ വിജയന് വേണ്ടി പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ഇന്നലെ തിരച്ചിൽ നടത്തിയിരുന്നു.കനത്ത മഴയെ തുടർന്ന് റോഡും തോടും തമ്മിൽ വ്യക്തമായി തിരിച്ചറിയാൻ സാധിക്കാതെ പോയതാണ് അപകടത്തിന് കാരണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !