കോഴിക്കോട്: സംസ്ഥാനത്ത് സവാള വില കുതിക്കുന്നു. പച്ചക്കറി വിപണിയിൽ കിലോയ്ക്ക് 70 മുതൽ 80 രൂപ വരെയാണ് വില. കാലാവസ്ഥ പ്രശ്നം മൂലം മഹാരാഷ്ട്രയിൽ സവാളയുടെയും ഉള്ളിയുടെയും ഉൽപാദനം കുറഞ്ഞതാണ് കേരളത്തിൽ വില കൂടാൻ കാരണം. ഒരിടവേളയ്ക്കുശേഷമാണ് ഇപ്പോൾ വില കുതിക്കുന്നത്.
സവാള ക്വിൻ്റലിന് 5400 രൂപ എന്ന റെക്കോർഡ് നിരക്കിലാണ് മഹാരാഷ്ട്രയിലെ മാർക്കറ്റുകളിൽ വ്യാപാരികൾ ലേലം ചെയ്യുന്നത്. മുൻവർഷങ്ങളെ താരതമ്യം ചെയ്യുമ്പോൾ 25% മാത്രമാണ് മഹാരാഷ്ട്രയിൽ ഇത്തവണ ഉത്പാദനം.
ഉൽപാദനം കുറഞ്ഞതിനാൽ മറ്റു സംസ്ഥാനങ്ങളിലേക്ക് മഹാരാഷ്ട്രയിൽ നിന്നും അധികം ഉള്ളി കയറ്റി വിടുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.