നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം; ഹേമന്ത് സോറന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ്

റാഞ്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. മുഖ്യമന്ത്രിയുടെ പഴ്സനൽ സെക്രട്ടറി സുനിൽ ശ്രീവാസ്തവയുടെ വീട്ടിലാണ് റെയ്ഡ്.

ഭൂമി തട്ടിപ്പ് കേസിൽ ഹേമന്ത് സോറന് ജൂണിൽ ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഏഴ് മണിക്കൂറിലധികം ചോദ്യം ചെയ്തതിനു ശേഷം 2024 ജനുവരി 31നാണ് അന്ന് മുഖ്യമന്ത്രിയായ സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്.


റാഞ്ചിയിലെ ബദ്ഗായ് പ്രദേശത്ത് 8.86 ഏക്കർ ഭൂമി വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. 81 അംഗ ജാർഖണ്ഡ് നിയമസഭയിൽ നവംബർ 13, 20 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ 20ന് നടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !