ഡൽഹി: കാമുകനെ വിവാഹം ചെയ്യാൻ 5 വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ.
അശോക് വിഹാറിലാണ് സംഭവം. ദീപ്ചന്ദ് ബന്ദു ആശുപത്രി അധികൃതരാണ് സംഭവം പൊലീസിൽ അറിയിച്ചത്. ആശുപത്രിയിലെത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്നതാണ് അധികൃതരിൽ സംശയമുണ്ടാക്കിയത്. കുട്ടിയുടെ കഴുത്തിൽ മുറിവേറ്റ പാടുകൾ കണ്ടെത്തി. സംഭവത്തിൽ അമ്മയേയും ബന്ധുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് ചോദ്യം ചെയ്യലിൽ അമ്മ പൊട്ടിക്കരയുകയും കുറ്റം സമ്മതിക്കുകയും ചെയ്യും.
ഭർത്താവ് താവ് ഉപേക്ഷിച്ചതോടെ കുഞ്ഞുമായി തനിച്ചായിരുന്നു യുവതിയുടെ താമസം. ഇതിനിടെയാണ് ഇൻസ്റ്റഗ്രാമിൽ നിന്നും ഇവർ രാഹുൽ എന്ന യുവാവിനെ പരിചയപ്പെടുന്നത് പ്രണയത്തിലാകുന്നതും. കഴിഞ്ഞ ദിവസം രാഹുലിൻ്റെ കുടുബം യുവതിയെ കാണാനെത്തിയിരുന്നു. വിവാഹം ചെയ്യാമെന്ന് യുവാവ് ഉറപ്പ് നൽകിയിരുന്നെങ്കിലും കുടുംബത്തെ സ്വീകരിക്കാൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.
വിവാഹത്തിന് കുട്ടി തടസ്സമായതിനെ തുടർന്ന് കൊലപ്പെടുത്താൻ തീരുമാനിച്ചതായി യുവതി പൊലീസിനോട് പറഞ്ഞു. ഹിമാചലിൽ ബന്ധുവിനൊപ്പമായിരുന്നു യുവതിയും കുട്ടിയും താമസിച്ചിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടി ലൈംഗികപീഡനത്തിന് ഇരയായതായും പൊലീസ് കണ്ടെത്തി. സംഭവത്തിൽ കുട്ടിയുടെ ബന്ധുവിനെതിരെ പൊലീസ് പോക്ക്സോ ആക്ട് പ്രകാരം കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.