നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം; ബി ജെ പിയിൽ ചേരിപോര് കനക്കുന്നു

തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ കനത്ത തിരിച്ചടിയേറ്റ ഉപതെരഞ്ഞെടുപ്പു ഫലം ബിജെപിയിലെ ആഭ്യന്തരപോർ രൂക്ഷമാകും.

സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യത്തിനും ശക്തികൂടും. ചേലക്കരയിൽ വോട്ടിൽ നേരിയ വർദ്ധന ഉണ്ടാക്കാനായെങ്കിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലും പാലക്കാട് നിയമസഭാ മണ്ഡലത്തിലും ബിജെപി അടപടലം താഴേക്ക് പോയി.

കെ സുരേന്ദ്രനും അദ്ദേഹത്തിൻ്റെ നോമിനിയായും വന്ന പാലക്കാട്ടെയും വയനാട്ടിലെയും സ്ഥാനാർത്ഥികൾക്കും ഉപതെരഞ്ഞെടുപ്പ് ഫലം ശുഭസൂചകമല്ല. കേന്ദ്രത്തിൽ ഭരണമുണ്ടെങ്കിലും കേരളത്തിൽ സ്വാധീനമുറപ്പിക്കാൻ കെ സുരേന്ദ്രൻ്റെ നേതൃത്വത്തിന് സാധിക്കില്ലെന്ന വിമർശം പാർട്ടിക്കുള്ളിലുണ്ട്. അതുമറികടക്കാനാണ് തെരഞ്ഞെടുപ്പിലെ വിശലിപ്‌തമായ വർഗീയപ്രചാരണം.

പ്രത്യേകിച്ച് മുനമ്പം വിഷയം കത്തിച്ചുനിർത്താനായിരുന്നു ശ്രമം. എന്നിട്ടും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായില്ല. എന്നാൽ തൃശൂരിൽ ജയിപ്പിച്ചതിനു പകരം പാലക്കാട്ട് കോൺഗ്രസിനു വോട്ടു മറിച്ചുകൊടുത്തുവെന്ന ആരോപണവും ഉയരുന്നുണ്ട്.

പാലക്കാട്ട് കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. സ്ഥിരംസ്ഥാനാർഥിയെന്നതും ഉപതെരഞ്ഞെടുപ്പാണെന്നതും ചൂണ്ടിക്കാട്ടി കെ സുരേന്ദ്രനെ ഒഴിവാക്കി. പി കേഷ്ണദാസ് പക്ഷത്തിൻ്റെ നോമിനിയായ ശോഭ സുരേന്ദ്രനെ എതിർപക്ഷവും വെട്ടി. അങ്ങനെയാണ് മുനിസിപ്പാലിറ്റിമുതൽ ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ സ്ഥിരംസ്ഥാനാർഥിയാകുന്ന സി കൃഷ്ണകുമാറിനെ കെ സുരേന്ദ്രൻ അവതരിപ്പിച്ചത്.

സുരേന്ദ്രൻ നേരിട്ട് പ്രചാരണച്ചുമതലയും ഏറ്റെടുത്തു. ശോഭ സുരേന്ദ്രനെ പിന്തിരിപ്പിച്ചതും ബിജെപിയുടെ വർഗീയ പ്രചാരണം ശക്തമായി നടത്തിയിരുന്ന സന്ദീപ് വാര്യർക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയതും സുരേന്ദ്രൻവിരുദ്ധ പക്ഷം ഉയർത്തുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !