ഇംഫാൽ: മണിപ്പൂരിൽ രണ്ട് നിരോധിത സംഘടനകളിലെ ഏഴ് പ്രവർത്തകർ അറസ്റ്റിൽ.
ഒരാൾ മെയ്തി സായുധ സംഘമായ അറംബായി തെങ്കോളിൻ്റെ പ്രവർത്തകനാണ്. ഇവരിൽ നിന്നും വൻ ആയുധ ശേഖരം പിടിച്ചെടുത്തു. മണിപ്പൂരിലെ വിവിധ ജില്ലകളിൽ നിന്നാണ് ആയുധങ്ങൾ പിടിച്ചെടുത്തത്.
ഒരു എസ്എൽആർ, സ്‌നിപ്പർ റൈഫിൾ, രണ്ട് ബോൾട്ട് ആക്ഷൻ റൈഫിൾസ്, 9എംഎം പിസ്റ്റൾ, അഞ്ച് ഗ്രനേഡ് ഉൾപ്പെട്ട നിരവധി ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഒപ്പം ഒരു ഇരുചക്രവാഹനവും പിടിച്ചെടുത്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോകൽ, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ മണിപ്പൂരിലെ തൗബൽ, ബിഷ്ണുപൂർ ജില്ലകളിൽ നിന്നാണ് കലാപകാരി പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.