തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസിൽ നിർണ്ണായക മൊഴിയുമായി ഫോറൻസിക് ഡോക്ടർ.
വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതുപോലെയാണ് തമിഴ്നാട്ടിലും പ്രതിയായ രാജേന്ദ്രൻ മൂന്നുപേരെ കൊലപ്പെടുത്തിയതെന്ന് ഫോറൻസിസ് ഡോക്ടർ മൊഴി നൽകി. തമിഴ്നാട് തോവാളയിലുള്ള ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും മക്കളെയും പ്രതി ഇതിന് മുമ്പ് കൊലപ്പെടുത്തിയത്.
വിനീതയുടെ കഴുത്തിലുള്ള അതേ മുറിവുകളാണ് മൂന്നു പേരുടേയും കഴുത്തിലുണ്ടായിരുന്നതെന്ന് പോസ്റ്റ്‌മോർട്ടം ആശാരിപള്ളം ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ ഫോറൻസിക് വിദഗ്ദനായ ഡോ ആർ രാജ മുരുഗൻ കോടതിയിൽ മൊഴി നൽകി. കോടതിയിലുള്ള പ്രതി രാജേന്ദ്രനാണ് തമിഴ്നാട്ടിലും മൂന്നു കൊലപാതകം ചെയ്തതെന്ന് കേസന്വേഷിച്ച തമിഴ്നാട് പോലീസിലെ ഉദ്യോഗസ്ഥരും കോടതിയിൽ തിരിച്ചറിഞ്ഞു.
അമ്പലമുക്കിലെ ചെടിക്കടയിൽ ജോലി ചെയ്തിരുന്ന വിനീതയെ ഹോട്ടൽ ജീവനക്കാരനായ രാജേന്ദ്രൻ സ്വർണാഭരണം മോഷ്ടിച്ചതിനാൽ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിൽ വിചാരണ വേളയിലാണ് മൊഴി നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.