നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും പെട്ടു...!

കൊച്ചി; ലൈംഗികാധിക്ഷേപം നടത്തിയെന്ന നിർമാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ പ്രത്യേക അന്വേഷക സംഘം നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മൊഴിയെടുത്തു. കൊച്ചിയിൽ എസ്ഐടി കേന്ദ്രത്തിലായിരുന്നു മൊഴിയെടുപ്പ്.

സാന്ദ്രയുടെ പരാതിയിൽ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. തുടർന്ന്‌ പ്രത്യേക അന്വേഷണ സംഘത്തിനു കേസ്‌ കൈമാറി. മൊഴിയെടുക്കൽ ഒന്നര മണിക്കൂറോളം നീണ്ടുനിന്നു.സാന്ദ്ര തോമസ് നിർമിച്ച ഒരു ചിത്രത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട പരാതിയെ കുറിച്ച് ചർച്ച ചെയ്യാൻ ചേര്‍ന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിൽ വച്ച് വസ്ത്രധാരണത്തിന്റെ പേരിൽ തന്നെ ലൈംഗികമായി അധിക്ഷേപിച്ചെന്നാണ് സാന്ദ്രയുടെ പരാതി. 

എന്നാൽ പരാതി അടിസ്ഥാനരഹിതമാണെ്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ഏകകണ്ഠമായി എടുത്ത തീരുമാനമാണ് സാന്ദ്ര തോമസിന്റെ പുറത്താക്കലെന്നുമാണ് ലിസ്റ്റിൻ സ്റ്റീഫന്റെ വാദം. സാന്ദ്ര പങ്കെടുത്ത യോഗത്തിൽ സംബന്ധിച്ച ആളായതിനാലാണ് തന്നെ മൊഴിയെടുക്കാനായി വിളിപ്പിച്ചതെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

കമ്മിറ്റിയിൽ പങ്കെടുത്ത 21 പേരെയും പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. യോഗത്തിൽ നടന്ന കാര്യങ്ങൾ ചോദിച്ചറിയുകയാണ് പൊലീസ് ചെയ്തത് എന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ച് സാന്ദ്ര തോമസിനെ അടുത്തിടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽനിന്നു പുറത്താക്കിയിരുന്നു. അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പരാതിപ്പെട്ടതിന്റെ പേരിലാണ് തന്നെ പുറത്താക്കിയത് എന്നാണ് സാന്ദ്രയുടെ വാദം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !