കൊളംബോ: പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ശ്രീലങ്കയിൽ വീണ്ടും തേരോട്ടം.
പ്രസിഡൻ്റ് അനുര കുമാര ഡിസനായക നയിക്കുന്ന പി പി ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ആകെയുള്ള 225 സീറ്റിൽ 159 സീറ്റിലാണ് എൻ പി വിജയിച്ചത്. തമിഴ് ആധിപത്യ പ്രദേശങ്ങളിൽ പോലും എൻ പി പി കൂറ്റൻ വിജയമാണ് നേടിയത്. 2019 ൽ എൻ പിക്ക് ആകെ മൂന്ന് സീറ്റുകൾ മാത്രമായിരുന്നു പാർലമെൻ്റ് ലഭിച്ചത്. ഇക്കുറി തമിഴ് സ്വാധീന മേഖലകളടക്കം മിക്ക ജില്ലകളും എൻ പി പി തൂത്തുവാരി.
എൽടിടി ശക്തി കേന്ദ്രമായിരുന്ന ജാഫ്ന, വണ്ണി തുടങ്ങി തമിഴർക്ക് സ്വാധീനമുള്ള രണ്ട് ജില്ലകളിലെ അഞ്ച് സീറ്റുകളാണ് എൻ പി പിടിച്ചെടുത്തത്. പ്രമദാസയുടെ എസ് ജി ബിയും തമിഴ് സ്വാധീന മേഖലകളിൽ നേട്ടം കൊയ്തിട്ടുണ്ട്. തമിഴ് പാർട്ടി നേതാക്കൾക്കിടയിലുള്ള ആഭ്യന്തര തർക്കങ്ങളും നേതാക്കളുടെ നിലപാടില്ലായ്മയുമാണ് ഇത്തരത്തിൽ തമിഴ് ജനതയെ അവരിൽ നിന്നും അകറ്റിയതെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
അതേസമയം സിംഹള മേഖല കൂടാതെ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടിയുടെയും രാജ്പക്‌സെയുടെയും ശക്തി കേന്ദ്രങ്ങളായ കൊളംബോ, നുവാര എലിയ, ഹമ്പൻതോട്ട തുടങ്ങിയ മേഖലകളിലെല്ലാം മികച്ച വിജയം നേടാൻ എൻ പി പിക്ക് കഴിഞ്ഞു . എൻ പി പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ ഡോ ഹരിണി അമര സൂര്യ കൊളൊമ്പോയിൽ ഉജ്ജ്വല വിജയമാണ് നേടിയത്.
എന്നാൽ കിഴക്കൻ ബട്ടിക്കലോവ മേഖല പിടിക്കാൻ എൻ പിക്ക് സാധിച്ചില്ല. ഇവിടെ ഇളങ്കൈ തമിഴ് അരസു കച്ചി (ഐ ടി എ കെ)യാണ് വിജയിച്ചത്. അതേസമയം തമിഴ് നാഷണൽ അലയൻസ് (ടി എൻ എ) നേതാവ് ആർ സമ്പത്തിൻ്റെ സ്വന്തം ജില്ലയായ ട്രിങ്കോമാലിയിൽ രണ്ട് സീറ്റുകൾ നേടാൻ എൻ പി പിക്ക് സാധിച്ചു. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ സമാജി ജന ബലവേഗത്തിന് 40 സീറ്റുകളിൽ ആകെ നേടാൻ കഴിഞ്ഞു. . ഐ ടി എ കെയ്ക്ക് 8 സീറ്റുകൾ ലഭിച്ചു. അതേസമയം രാജ്പക്‌സെയുടെ ശ്രീലങ്ക പൊതുജന പാർട്ടി വെറും മൂന്ന് സീറ്റുകളിൽ ഒതുങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.