ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് കണ്ടെത്തി. പസഫിക് സമുദ്രത്തിലെ സോളമൻ ദ്വീപുകളുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള ത്രീ സിസ്റ്റേഴ്സ് പ്രദേശത്ത് നിന്നാണ് പവിഴപ്പുറ്റ് കണ്ടെത്തിയിരിക്കുന്നത്. നാഷണല്‍ ജിയോഗ്രാഫിക് സംഘമാണ് ഈ പുറ്റുകള്‍ കണ്ടെത്തിയതിന് പിന്നില്‍ പ്രവർത്തിച്ചവർ .
ഏകദേശം 300 വർഷത്തെ പഴക്കം ഇതിനുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഈ പവിഴപ്പുറ്റിന് നീലത്തിമിംഗലത്തേക്കാള്‍ വലുപ്പമുണ്ട്. 32 മീറ്ററാണ്(105 അടി) ഇതിന്റെ നീളം. 34 മീറ്റർ വീതിയും ഇതിനുണ്ട്.
തിരമാലകളുടെ അലകളാല് മൂടപ്പെട്ടിരിക്കുകയിരുന്നു പുറ്റ്. ആദ്യം കപ്പലിന്റെ അവശിഷ്ടം ആണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പിന്നീട് വിശദമായി പരിശോധിച്ചപ്പോഴാണ് പവിഴ പുറ്റാണെന്ന് സംഘത്തിന് മനസ്സിലായത്.
ഇവ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണുമ്പോള്‍ പാറയ്ക്ക് സമാനമാണ്. പവിഴപ്പുറ്റിന് തവിട്ടുനിറമാണ്. എന്നാല്‍ സമുദ്രത്തിന്റെ ഉപരിതലത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള കടും മഞ്ഞ, നീല, ചുവപ്പ് നിറങ്ങള്‍ ഇതില്‍ കാണാൻ കഴിയും.
പുതുതായി കണ്ടെത്തിയ പവിഴപ്പുറ്റില്‍ തന്റെ രാജ്യം അഭിമാനിക്കുന്നതായി ബാകുവില്‍ നടക്കുന്ന കോപ് 29 ഉച്ചകോടിയില്‍ സോളമൻ ദ്വീപുകളുടെ കാലാവസ്ഥാ മന്ത്രി ട്രെവർ മനേമഹാഗ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.