തൊടുപുഴ: തൊടുപുഴ സ്വദേശിനി സീമാ മാത്യു (45) അയര്‍ലണ്ടിലെ കൗണ്ടി നീനയില്‍ നിര്യാതയായി.
മാതാപിതാക്കള്‍ മകളുടെ രോഗവിവരം അറിഞ്ഞു അയര്‍ലണ്ടിലേക്ക് വരാനുള്ള തയാറെടുപ്പിലായിരുന്നു. അതിനിടെ ഇന്ന് രാവിലെ 11.00 മണിയോടെ അയര്‍ലണ്ടിലെ കൗണ്ടി നീനയിലെ സ്വഭവനത്തില്‍ എല്ലാവരെയും തനിച്ചാക്കി സീമ യാത്രയായി.
തൊടുപുഴ ചിലവ് പുളിന്താനത്ത് ജെയ്സണ്‍ ജോസിന്റെ ഭാര്യയാണ്. മക്കൾ: ജെഫിന്, ജുവല്‍, ജെറോം. കല്ലൂർക്കാടുകാർക്ക് ഏറെ പരിചിതനായ പുന്നക്കൽ (വട്ടക്കുഴിയിൽ ) വി എം മത്തായി സാറിന്റെയും മേരീ ടീച്ചറിന്റേയും ഇളയ മകളാണ് സീമ. സഹോദരങ്ങൾ: ശ്രീജ, ശ്രീരാജ്.
നീനാ സെന്റ് കോൺലോൻസ് കമ്യൂണിറ്റി നഴ്സിംഗ് യൂണിറ്റിലെ സ്റ്റാഫ് നേഴ്സ് ആയിരുന്ന സീമ, ഏതാനം നാളുകളായി ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. വര്‍ഷങ്ങളായി അയര്‍ലണ്ടില്‍ താമസിക്കുന്ന സീമയും കുടുംബവും നീനയിലെ മലയാളി സമൂഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
നവംബർ 18 തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ 1.30 വരെ നീനാ Kellers ഫ്യൂണറല്‍ ഹോമില്‍ (E45X094) സീമയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. തുടര്‍ന്ന് 2.00 PM ന് നീനാ സെന്റ് മേരിസ് റോസറി ചര്‍ച്ചില്‍ (E45YH29) വച്ച് സീറോ മലബാര്‍ ക്രമത്തിലുള്ള ഫ്യൂണറല്‍ മാസും തുടര്‍ന്ന് സംസ്കാരവും നടത്തപ്പെടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.