തിരുവനന്തപുരം: ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ) പ്രകാരം അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാരത്തിനുമുള്ള മാധ്യമങ്ങളുടെ അവകാശം നിയന്ത്രിക്കാൻ കഴിയില്ലെന്ന ഹൈക്കോടതി വിധി മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പം ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ.
മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെന്ന അഞ്ചംഗ വിശാല ബെഞ്ചിൻ്റെ ഉത്തരവ് ഏറെ സ്വാഗതം. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശമാണ് അത് നിയന്ത്രിക്കാൻ ഭരണഘടനാപരമായ മാർഗമുണ്ടെന്ന ഉത്തരവ് മറിച്ചുള്ള എല്ലാ ശ്രമങ്ങളും കൂച്ചുവിലങ്ങാണ്.
മാധ്യമ പ്രവർത്തനത്തിന് മാർഗനിർദേശങ്ങൾ വേണമെന്നും കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്നുമുള്ള ഹർജികൾ തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ ഏറെ സുപ്രധാനമായ വിധി. ആവിഷ്കാര സ്വാതന്ത്യത്തിൻ്റെ പേരിൽ വ്യക്തി സ്വാതന്ത്യം ഹനിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് മാധ്യമങ്ങളുടെ ബാധ്യതയാണ്.
കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ മാധ്യമങ്ങൾ വിധി കല്പിക്കരുതെന്ന നിർദ്ദേശവും ഉൾകൊള്ളുന്നു. വസ്തുതകൾ മാത്രം റിപ്പോർട്ട് ചെയ്യണമെന്ന നിർദ്ദേശം അംഗീകരിക്കുന്നതോടൊപ്പം മാധ്യമ സ്വാതന്ത്യ്രം ആവർത്തിച്ചുറപ്പിച്ച ഹൈക്കോടതി ഉത്തരവ് മാധ്യമ മേഖലയ്ക്ക് ഉണർവ് പകരുന്നതായി യൂണിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.