ചെന്നൈ: ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ക്യുആർ കോഡിൽ കൃത്രിമം കാണിച്ച് 52 ലക്ഷം രൂപ തട്ടിയ യുവതി പിടിയിൽ.
തിരുവാരൂർ സ്വദേശിയായ സൗമ്യ (24)യെയാണ് അവധി സിറ്റി പൊലീസ് സെൻട്രൽ ക്രൈംബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തത്. അണ്ണാ നഗറിലുള്ള സ്വകാര്യ ആശുപത്രിയിൽ കാഷ്യറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ആശുപത്രിയുടെ ബാങ്കിൻ്റെ ക്യുആർ കോഡിനു പകരം തൻ്റെ ബാങ്കിൽ ക്യുആർ കോഡ് കാണിച്ചാണ് പണം തട്ടിയത്.
ആശുപത്രിയുടെ ബാങ്കിൻ്റെ ക്യുആർ കോഡ് പ്രവർത്തിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പണം കയ്യിൽ തന്നെ നൽകണമെന്ന് സൗമ്യ പറഞ്ഞതായി ചില രോഗികൾ വ്യക്തമാക്കിയത് മാനേജ്മെൻ്റിന് സംശയമുണ്ടായത്. തുടർന്ന് നടത്തിയ പരിശോധനയിൽ സൗമ്യ പല ബില്ലുകളും രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തി.
തുടർന്ന് നടത്തിയ ഇൻറേണൽ ഓഡിറ്റിലാണ് സൗമ്യ 2022 ഫെബ്രുവരി മുതൽ ഈ വർഷം മെയ് വരെ പണം തട്ടിയതായി കണ്ടെത്തിയത്. 2021ലാണ് സൗമ്യ ഇവിടെ ജോലിക്കെത്തിയത്. കസ്റ്റഡിയിലെടുത്ത സൗമ്യയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.