കള്ളിക്കാട്: കഴിഞ്ഞ ദിവസങ്ങളിൽ നെയ്യാർഡാമിൽ നടന്ന പ്രതിഷേധ പ്രകടനങ്ങൾക്ക് പരിഹാരമായി സർക്കാർ ഉത്തരവ്.
നെയ്യാർഡാം പൂന്തോട്ട പരിപാലനത്തിനായി സർക്കാർ പുറത്ത് വിട്ട ലിസ്റ്റിൽ ഒരാളെ ഒഴിച്ച് ബാക്കി ഏഴ് പേരുടെയും ലിസ്റ്റ് മരവിപ്പിക്കുകയും, നിലവിൽ ഇൻറർവ്യൂവിൽ പങ്കെടുത്ത തദ്ദേശവാസികളായ 7 പേരെ നിയമിക്കാനും ഇന്ന് നടന്ന സർവ്വകക്ഷിയോഗത്തിൽ തീരുമാനമെടുത്തു.
കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തണമെന്ന് മേലധികാരികളോട് ആവശ്യപ്പെടുമെന്നും,കൂടുതൽ ആൾക്കാരെ നിയമിക്കാനുള്ള ഉത്തരവുണ്ടായാൽ 100ൽ 80% ശതമാനം ആൾക്കാരും തദ്ദേശീയർ ആയിരിക്കുമെന്നും സർവ്വകക്ഷി ജനപ്രതിനിധിയോഗത്തിൽ തീരുമാനമായി.
അനധികൃത നിയമത്തിന് എതിരായി നെയ്യാർഡാം ഇറിഗേഷൻ എഐയെ തടഞ്ഞു നിർത്തി ഇറിഗേഷൻ ഓഫീസിന് പുറത്ത് യൂത്ത് കോൺഗ്രസിൻ്റെയും ഗ്രാമപഞ്ചായത്തിൻ്റെയും പ്രതിഷേധ പ്രകടനങ്ങൾ നടന്നു വരികയായിരുന്നു. പ്രതിക്ഷേധം ശക്തമായതോടെ സർക്കാർ ഇടപെട്ടു നിയമനം നീതിവയ്ക്കുകയും തദ്ദേശവാസികളെ ഉൾപ്പെടുത്തി പുതിയ ലിസ്റ്റ് പുറത്ത് വിടുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.