വൈപ്പിൻ : മുനമ്പം ഭൂസംരക്ഷണ സമിതി ഭാരവാഹികളെ എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡൻ്റ് വികെ ഷൗക്കത്ത് അലിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
പ്രയാസത്തിലായ കുടുംബങ്ങളെ സംരക്ഷിക്കുക, കയ്യേറ്റക്കാരെ ഒഴിപ്പിക്കുക, കയ്യേറ്റത്തിന് ഒത്താശ ചെയ്തവർക്കെതിരെ നടപടിയെടുക്കുക, മുസ്ലീം-ക്രിസ്ത്യൻ സൗഹാർദ്ദം തകർക്കാനുള്ള സംഘപരിവാർ നീക്കം ചെറുക്കുക, വഖ്ഫ് ഭൂമി സംരക്ഷിക്കുക, തുടങ്ങിയ പാർട്ടി നിലപാടുകൾ സമര സമിതിയുമായി പങ്കുവെക്കുകയും സമര സമിതി പ്രവർത്തകർക്ക് ആവശ്യമായ പിന്തുണ നൽകുകയും ചെയ്തു.
പ്രശ്‌നം രമ്യമായി പരിഹരിക്കാതെ വൈകിപ്പിക്കുന്നതിലൂടെ സംഘപരിവാറിനു നൽകുകയാണ് ഇടതു സർക്കാർ ചെയ്യുന്നതെന്നും ജില്ലാ പ്രസിഡൻ്റ് വികെ ഷൗക്കത്ത് അലി കുറ്റപ്പെടുത്തി.
കോട്ടപ്പുറം അതിരൂപത വികാരി ജനറൽ ഫാദർ റോബിൻ റോക്കി, സമര സമിതിയുടെ രക്ഷാധികാരി, ഇടവക വികാരി ഫാദർ ആൻ്റണി സേവിയർ, സമര സമിതി സെബാസ്റ്റ്യൻ പാലക്കൽ, വിനർ ജോസഫ് ബെന്നി, സമിതി അംഗങ്ങൾ ബിബിൻ, ഷിബു തുടങ്ങിയവരും എസ്‌ഡിപിഐ ജില്ലാ വൈസ് പ്രസിഡൻ്റ് ഷമീർ മഞ്ഞാലി, ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ മുജീബ്, കെ. ജില്ലാ കെഇ മുഹമ്മദ് ഷമീർ, വൈപ്പിൻ മണ്ഡലം പ്രസിഡൻ്റ് സുധീർ ഉമ്മർ, സെക്രട്ടറി അറഫ മുത്തലിബ് എന്നിവരും സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.