റാഞ്ചി: ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി.
66.16 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. ലോഹർദാഗ മണ്ഡലത്തിൽ ഏറ്റവും ഉയർന്ന പോളിങ് രേഖപെടുത്തിയപ്പോൾ ഹസാരിബാഗിലാണ് ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത്. 15 ജില്ലകളിലെ 43 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്.
![]() |
73 വനിതകൾ പുറത്ത് 683 സ്ഥാനാർത്ഥികളായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങൾ, ആദിവാസി ജനസംഖ്യയുള്ള എല്ലാ ജില്ലകളിലും മികച്ച രീതിയിലാണ് പോളിംഗ് നടന്നത്.
മുഖ്യമന്ത്രി ചമ്പായി സോറൻ ഉൾപ്പെടെയുള്ളവർ ജനവിധി തേടി. 28 സീറ്റുകളിൽ നവംബർ 20ന് വോട്ടെടുപ്പ് നടക്കും അതേസമയം മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.