മുനമ്പം നിവാസികൾ ഒറ്റയ്ക്കല്ല ഏതറ്റം വരെ പോകേണ്ടി വന്നാലും സിറോ മലബാർ സഭ ഒപ്പമുണ്ടാകുമെന്ന് മാർ റാഫേൽ തട്ടിൽ പിതാവ്

കൊച്ചി; മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. സമരം ചെയ്യുന്നവർ ഒറ്റയ്ക്കല്ലെന്നും സമരത്തിൽ ഏതറ്റം വരെ പോകേണ്ടി വന്നാലും സിറോ മലബാർ സഭ ഒപ്പമുണ്ടാകുമെന്നും മേജർ ആർച്ച് ബിഷപ് സമരപ്പന്തലിലെത്തി പറഞ്ഞു.

‘‘സത്യാഗ്രഹമെന്ന വലിയ സമരമുറ ഉപയോഗിച്ച് അവസാനത്തെയാളും മരിച്ചുവീഴും വരെ പോരാടും. ഇക്കാര്യത്തിൽ രാഷ്ട്രീയ കക്ഷികളെ വിശ്വസിക്കാനാകുമെന്ന് തോന്നുന്നില്ല. മുനമ്പത്തെ പ്രശ്നം രാഷ്ട്രീയപാർട്ടികൾക്ക് പ്രശ്നമായി തോന്നുന്നത് അടുത്ത തിരഞ്ഞെടുപ്പ് കാലത്താകും. 

ഓർക്കേണ്ട കാര്യങ്ങൾ ഓർത്ത് കണക്കു ചോദിക്കാൻ ജനങ്ങൾക്ക് വിവേകമുണ്ടാകണം. ബാലറ്റ് പേപ്പർ കയ്യിൽക്കിട്ടുമ്പോൾ എല്ലാത്തവണവും വോട്ടു ചെയ്ത് പരിചയമുള്ളവർക്ക് വോട്ടുചെയ്യണമെന്ന് ഇത്തവണ നിർബന്ധം പിടിക്കരുത്. മറിച്ചു ചെയ്യാനും ഞങ്ങൾക്കറിയാമെന്ന് നിങ്ങൾ തെളിയിക്കണം.’’– മാർ റാഫേൽ തട്ടിൽ സമരപ്പന്തലിൽ പറഞ്ഞു.

‘സഭയെന്നതിനേക്കാൾ ഇത് മനുഷ്യരുടെ പ്രശ്നമാണ്. ജനാധിപത്യമൂല്യങ്ങൾക്ക് അടിസ്ഥാനമായി പ്രശ്നം പരിഹരിക്കണം. ജനാധിപത്യത്തിലും ഭരണഘടനയിലും പ്രതീക്ഷയുണ്ട്. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഈ വിഷയം ഗൗരവമായി ചിന്തിക്കണം.’’– മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !