ന്യൂഡൽഹി; ബിജെപി അധികാരത്തിൽ ഉള്ളിടത്തോളം രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് മതാധിഷ്ഠിത സംവരണം ലഭിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാർഖണ്ഡിലെ പലാമുവിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുമ്പോഴാണ് അമിത് ഷായുടെ പരാമർശം.
മുസ്‌ലിങ്ങൾക്ക് 10 % സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ചില സംഘടനകൾ കോൺഗ്രസ് നേതൃത്വത്തിന് നിവേദനം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ സഹായിക്കാമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ അവർക്ക് ഉറപ്പും നൽകി.’’–അമിത് ഷാ പറഞ്ഞു.
മുസ്‌ലിങ്ങൾക്ക് 10 ശതമാനം സംവരണം നൽകിയാൽ ദലിതർക്കും ആദിവാസികൾക്കും പിന്നാക്ക ജാതിക്കാർക്കുമുള്ള സംവരണം വെട്ടിക്കുറയ്ക്കപ്പെടും. ബിജെപി അധികാരത്തിൽ ഉള്ള കാലം വരെ ന്യൂനപക്ഷങ്ങൾക്ക് ഈ രാജ്യത്ത് സംവരണം നൽകില്ല. അത്തരം ഗൂഢാലോചനകൾ രാഹുൽ ഗാന്ധിയുടെ മനസിലുണ്ടെങ്കിൽ അത് നടക്കില്ല. കോൺഗ്രസ് ഒബിസി വിരുദ്ധ പാർട്ടിയാണെന്നും അമിത് ഷാ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.