തിരുവനന്തപുരം;പൂവച്ചൽ സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ പ്രിൻസിപ്പൽ പ്രിയ ടീച്ചറെ ഒരു കൂട്ടം വിദ്യാർഥികൾ മർദ്ദിച്ചതിൽ എൻ. ടി. യു. വിൻ്റെ നേതൃത്വത്തിൽ അധ്യാപകർ പ്രതിഷേധിച്ചു.
നെയ്യാറ്റിൻകരയിൽ കലോത്സവ വേദിയിലാണ് അധ്യാപകർ പ്രതിഷേധിച്ചത്. മർദ്ദനമേറ്റ ക്യാൻസർ രോഗി കൂടെയായ അധ്യാപിക ഗുരുതര പരുക്കുകളേറ്റ് ചികിത്സയിലാണ്. അധ്യാപകർക്ക് അന്തസ്സായി തൊഴിൽ ചെയ്യുന്നതിനുള്ള സാഹചര്യം സർക്കാർ ഒരുക്കണമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് എൻ.ടി. യു. സംസ്ഥാന സെക്രട്ടറി എ. അരുൺകുമാർ ആവശ്യപ്പെട്ടു.എൻ. ടി. യു ജില്ലാ പ്രസിഡൻ്റ് വി.സി.അഖിലേഷ് , സെക്രട്ടറി അജികുമാർ, എം.എം.ആദർശ് , പ്രിനിൽകുമാർ, ഡോ: ജയദേവ് ,എം.എസ് സിനി, ഡോ: മിനി വേണുഗോപാൽ, വിജുരാജ് തുടങ്ങിയവർ പ്രസംഗിച്ചുവിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ മർദ്ദിച്ച സംഭവത്തിൽ കലോത്സവ വേദിയിൽ അധ്യാപകരുടെ പ്രതിഷേധം
0
ബുധനാഴ്ച, നവംബർ 27, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.