ധാക്ക: ഹിന്ദു പുരോഹിതനും ഇസ്കോൺ നേതാവുമായ ചിന്മോയ് കൃഷ്ണദാസിന്റെ അറസ്റ്റിന് പിന്നാലെ ബംഗ്ലാദേശിൽ കലാപാന്തരീക്ഷം ഹിന്ദു ആത്മീയ സംഘടന ഇസ്കോൺ നിരോധിക്കണമെന്നാവശ്യപ്പെട്ട് ധാക്ക ഹൈക്കോടതിയിൽ ഹർജി.
സംഘടന മതമൗലിക വാദ സ്വഭാവം ഉള്ളതാണെന്നാണ് സർക്കാരിന്റെ വാദം. ഇസ്‌കോൺ മതമൗലികവാദ സംഘനടയാണെന്ന് സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകി. ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു.ഹിന്ദു വ്യാപാര സ്ഥാപനങ്ങൾക്കും വീടുകൾക്കും നേരെ നിരവധി ആക്രമണ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് രാവിലെ ചട്ടോഗ്രാമിലെ ക്ഷേത്രം തകർത്തിരുന്നു.ചിൻമോയ് ബ്രഹ്മചാരിയുടെ അറസ്റ്റിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇടപെടേണ്ടെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വിമർശിച്ചു.ബംഗ്ലാദേശിൽ വീണ്ടും കലാപാന്തരീക്ഷം ഹിന്ദു ആത്മീയ സംഘടന ഇസ്കോൺ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി
0
ബുധനാഴ്ച, നവംബർ 27, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.