കൊല്‍ക്കത്ത: ഹരിയാണ, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെ ഇന്ത്യ മുന്നണിയില്‍ ഭിന്നതയെന്ന് സൂചനകള്‍. കോണ്‍ഗ്രസിന്റെ 'റബ്ബര്‍ സ്റ്റാമ്പ്' ആകാന്‍ തങ്ങളില്ലെന്ന് വ്യക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി.
പാര്‍ലമെന്റില്‍ അഴിമതിയേക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തെയും പിന്തുണയ്ക്കാന്‍ ടി.എം.സി. കൂട്ടാക്കുന്നില്ല. പാര്‍ലമെന്റ് നടക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും എങ്കിലേ പശ്ചിമബംഗാളിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിക്കാനാകൂവെന്നുമാണ് തൃണമൂല്‍ നിലപാടെന്ന് പാര്‍ട്ടിയിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യ സഖ്യത്തില്‍ ഒരുമിച്ചുണ്ടെങ്കിലും ടി.എം.സിയുടെ തിരഞ്ഞെടുപ്പ് സഖ്യകക്ഷിയല്ല കോണ്‍ഗ്രസ്. അതിനാല്‍തന്നെ കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങള്‍ പാര്‍ട്ടി അംഗീകരിക്കേണ്ടതില്ലെന്നാണ് മമത ബാനർജി മുന്നോട്ടുവെക്കുന്ന നിലപാടെന്നും ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിലും ടി.എം.സിയും കോണ്‍ഗ്രസും ഒറ്റയ്ക്കൊറ്റയ്ക്കാണ് മത്സരിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ ആറു സീറ്റുകളും ലോക്സഭയിലേക്കുള്ള പോരാട്ടത്തില്‍ 40-ല്‍ 29 മണ്ഡലങ്ങളിലും ടി.എം.സിയായിരുന്നു ജയിച്ചത്. ഹരിയാണയിലെ തോല്‍വിക്ക് പിന്നാലെയും കോണ്‍ഗ്രസിനെതിരേ ടി.എം.സി. വിമര്‍ശനം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ധാര്‍ഷ്ട്യമാണ് പരാജയത്തിലേക്ക് നയിച്ചത് എന്നായിരുന്നു വിമര്‍ശനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.