ഡൽഹി: ഡിജിറ്റൽ പേയ്‌മെൻ്റ് ഇടപാടുകൾ രാജ്യത്ത് വ്യാപകമാവുകയാണ്.
അതിൽ തന്നെ ഏറ്റവും കൂടുതൽ ഇടപാടുകൾ നടക്കുന്നത് യുപിഐ ആപ്പുകൾ വഴിയാണ്. എട്ട് വർഷത്തിനുള്ളിൽ യുപിഐ ഇടപാടിൽ വൻ വളർച്ചയാണുണ്ടായിരിക്കുന്നതെന്നാണ് പുതിയ കണക്കുകൾ പറയുന്നത്. യുണിഫൈഡ് പേയ്മെൻ്റ്സ് ഇൻറർഫേസ് (യുപിഐ) വഴി ഒക്ടോബറിൽ രാജ്യത്ത് നടന്നത് 16.58 ബില്യൺ ട്രാൻസാക്ഷനുകളാണ്. ഇതുവഴി 23.5 ലക്ഷം കോടി രൂപ ഇന്ത്യയിൽ കൈമാറ്റം ചെയ്തത്.
2016 ഏപ്രിലിൽ നിലവിൽ വന്ന യുപിഐ സംവിധാനത്തിൻ്റെ ചരിത്രത്തിലിതാദ്യമായാണ് ഇത്തരത്തിൽ വലിയ ട്രാൻസാക്ഷനുകൾ നടക്കുന്നത്. നാഷണൽ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) കണക്കുകൾ പുറത്തുവിട്ടത്. ഒക്ടോബറിലെ ഓരോ ദിവസവും 535 മില്യൺ ട്രാൻസാക്ഷനുകളാണ് നടന്നത്. പ്രതിദിനം 75,801 കോടി രൂപ ഇത്രയും തുക കൈമാറ്റം ചെയ്തത്. സെപ്റ്റംബർ മാസത്തിൽ പ്രതിദിനം 501 മില്യൺ ട്രാൻസ്‌സാക്ഷനിലുടെ 68,800 കോടി രൂപ കൈമാറ്റമാണ് പ്രതിദിനം ശരാശരി നടക്കുന്നത്.
ഉടനടി പണമടയ്ക്കൽ സേവനം വഴി (ഉടനടി പണമടയ്ക്കൽ സേവനം-IMPS)ഒക്ടോബറിൽ 467 പണം ഇടപാടുകളാണ് നടന്നത്. സെപ്റ്റംബറിലിത് 430 ദശലക്ഷമായിരുന്നു. 5.65 ലക്ഷം കോടി രൂപയിൽ നിന്ന് 11 ശതമാനം വർധിച്ച് ഒക്ടോബറിൽ 6.29 ലക്ഷം കോടി രൂപയായി. ഫാസ്‌റ്റാഗ് ഇടപാടുകളുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ടായി.
സെപ്റ്റംബറിൽ 318 കോടി ഇടപാടുകളാണ് നടന്നതെങ്കിൽ ഒക്ടോബറിൽ 8 ശതമാനം വർധിച്ച് 345 ദശലക്ഷമായി. ഒക്ടോബറിൽ 6,115 കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. EIPIS (Aadhaar Enabled Payment System) സംവിധാനം വഴി 126 കോടി ഇടപാടുകളാണ് നടന്നത്. സെപ്റ്റംബറിനെക്കാൾ 26 ശതമാനം വളർച്ചയാണുള്ളതെന്ന് കണക്കുകൾ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.