കേരള പിറവി ദിനാഘോഷവും കവിയരങ്ങും

ചങ്ങനാശ്ശേരി: ചരിത്രത്താളുകളിൽ ഭരണാധികാരികളേക്കാൾ എന്നും ഓർമിക്കപ്പെടുന്നത് സാംസ്കാരിക നേതാക്കളും സാഹിത്യകാരന്മാരും ആണെന്ന് ജോബ് മൈക്കിൾ പറഞ്ഞു.

കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് കേരള എം. സം സ്കാര വേദി കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കേരള പിറവി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻറ് ബാബു ടി. ജോൺ അധ്യക്ഷത വഹിച്ചു.

സംസ്ഥാന പ്രസിഡൻറ് ഡോ. വർഗീസ് പേരയിൽ, കേരള എം നിയോജകമണ്ഡലം പ്രസിഡൻറ് ലാലിച്ചൻ കുന്നിപറമ്പിൽ, കവി ഫിലിപ്പോസ് തത്തംപള്ളി, ഡോ. എ കെ അപ്പുക്കുട്ടൻ ചാക്കോച്ചൻ ജെ.മെതിക്കളം, ബിജോയ് പാലക്കുന്നേൽ, എലിക്കുളം ജയകുമാർ, സുനിൽ കുന്നപ്പള്ളി,ജെയ്സൺ കുഴികോടിയിൽ, ആശാ ജി.കിടങ്ങൂർ തുടങ്ങിയവർ പ്രസംഗിച്ചു.

 നവംബർ 20 മുതൽ 24 വരെ തമിഴ്നാട്ടിലെ മധുരയിൽ വച്ച് നടത്തുന്ന 43മത് ലോക കവി സമ്മേളനത്തിൽ പങ്കെടുക്കുന്ന കവി ഫിലിപ്പോസ് തത്തംപള്ളിയെ ജോബ് മൈക്കിൾ എം.എൽ.എ.ആദരിച്ചു.

കേരളപ്പിറവിയോട് അനുബന്ധിച്ച് നടന്ന കവിയരങ്ങ് പ്രശസ്ത കവി കെ കെ പടിഞ്ഞാറേപ്പുറം ഉദ്ഘാടനം ചെയ്തു. രാജ അബ്ദുൾ ഖാദർ, അനു ജി. കെ. ഭാസി, അജിത് കോട്ടമുറി, സുകുമാരൻ നെല്ലിശ്ശേരി തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !