തൃശൂർ: കൊടകര കുഴൽപ്പണ കേസ് ഉത്തരവാദിത്തപ്പെട്ട കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എ റഹീം എം പി കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തയച്ചു.
കേരള പൊലീസ് മൂന്ന് വർഷം മുൻപേ തന്നെ കൊടകര കേസ് കേന്ദ്ര ഏജൻസികളോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ യാതൊരു പ്രതികരണവും ഇത് സംബന്ധിച്ച് നടത്തിയില്ല. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം കേസുകൾ അന്വേഷിക്കാതിരിക്കുന്നത് അതീവ ഗുരുതരമാണ്.
രാജ്യത്തിൻ്റെ സാമ്പത്തിക സുരക്ഷയെ തന്നെ ബാധിക്കുന്ന ഹവാല പണമിടപാട് കേസായ കൊടകര കേസ് പക്ഷപാതരഹിതമായി അന്വേഷിക്കാൻ ഉടൻ നിർദ്ദേശം നൽകണമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കത്തിലൂടെ എ റഹീം എം പി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.