തിരുവനന്തപുരം: മെഗാസീരിയല്‍ നിരോധിക്കണമെന്ന അഭിപ്രായമില്ലെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി. അതേസമയം സെന്‍സറിങ് അനിവാര്യമാണെന്നും സതീദേവി പറഞ്ഞു. സീരിയലുകളെ സംബന്ധിച്ച് ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട ഒട്ടേറെ വിഷയങ്ങളുണ്ട്. സമൂഹത്തില്‍ നല്ല സന്ദേശങ്ങളെത്തിക്കാന്‍ സീരിയലുകള്‍ എത്രത്തോളം ഉതകുന്നുണ്ടെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ കൂട്ടിച്ചേർത്തു.
മലയാള ടെലിവിഷന്‍ സീരിയല്‍ക്കഥകള്‍, എപ്പിസോഡുകള്‍ എന്നിവ സംപ്രേഷണം ചെയ്യുംമുന്‍പ് സെന്‍സർ ബോര്‍ഡിന്‍റെ പരിശോധന ആവശ്യമാണെന്ന വനിതാ കമ്മിഷന്‍ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് പി സതീദേവിയുടെ പ്രതികരണം. കുട്ടികളിലുൾപ്പടെ തെറ്റായ സന്ദേശങ്ങള്‍ സീരിയലുകളില്‍ നിന്ന് വരുന്നുണ്ടെന്നും അവര്‍ പറഞ്ഞു.സീരിയലുകളിലെ അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ എത്രത്തോളം ആവശ്യമുണ്ടെന്ന് പരിശോധിക്കണം. 2017 - 18 കാലയളവില്‍ വനിതാ കമ്മിഷന്‍ സീരിയലുകളെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടായിരുന്നു.
താന്‍ കമ്മിഷന്‍റെ അധ്യക്ഷയായി ചാര്‍ജ്ജെടുത്തത് 2021 ലായതിനാല്‍ ആ റിപ്പോര്‍ട്ട് പൂര്‍ണമായും കണ്ടിട്ടില്ല. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മാത്രമേ കൂടുതല്‍ പ്രതികരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും സതീദേവി പറഞ്ഞു.സീരിയലുകള്‍ നിരോധിക്കാന്‍ കമ്മിഷന്‍ വിചാരിച്ചാല്‍ കഴിയുന്ന കാര്യമല്ല. സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ എത്തിക്കുന്ന സീരിയലുകളാണ് ആവശ്യം. സീരിയലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ത്രീകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൊഴിലിടങ്ങളിൽ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള കുറിച്ചുള്ള പബ്ലിക് ഹിയറിങ് വനിതാ കമ്മിഷന്‍ നടത്തിയിരുന്നു.
തിരുവനന്തപുരത്ത് വെച്ച് നടത്തിയ ഹിയറിങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയും പങ്കെടുത്തു.തൊഴില്‍ സാഹചര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഹിയറിങ്ങില്‍ കേട്ടു. ആത്മ, ഫെഫ്ക തുടങ്ങിയ സംഘടനയുടെ പ്രതിനിധികള്‍ പ്രമുഖ സീരിയല്‍ നടീനടന്‍മാര്‍ തുടങ്ങി നൂറിലധികം പേര്‍ ഹിയറിങ്ങില്‍ പങ്കെടുത്തിരുന്നു. അവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ സമാഹരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും പി സതീദേവി പറഞ്ഞു.മെഗാപരമ്പരകള്‍ നിരോധിച്ച്, എപ്പിസോഡുകള്‍ 20 മുതല്‍ 30 വരെയായി കുറയ്ക്കണമെന്നായിരുന്നു വനിതാ കമ്മിഷൻ റിപ്പോർട്ട്.ഒരുദിവസം ഒരു ചാനലില്‍ രണ്ടുസീരിയല്‍ മതിയെന്നും പുനഃസംപ്രേഷണം അനുവദിക്കരുതെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടതായി വാർത്ത പുറത്തുവന്നിരുന്നു. സീരിയലുകളുടെ സെന്‍സറിങ് നിലവിലെ സിനിമാ സെന്‍സര്‍ ബോര്‍ഡിനെ ഏല്‍പ്പിക്കുകയോ പ്രത്യേക ബോര്‍ഡ് രൂപീകരിക്കുകയോ വേണമെന്നായിരുന്നു പഠന റിപ്പോർട്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.