ഹരിപ്പാട്: മണ്ണാറശാല ഇല്ലത്ത് പരേതനായ എം.എന്‍. നാരായണന് നമ്പൂതിരിയുടെ പത്നി ആര്യാദേവി അന്തര്‍ജനം (82) അന്തരിച്ചു
കോട്ടയം കുറൂരില്ലത്ത് പ്രശസ്ത കഥകളി നടന് കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയുടേയും പാര്‍വതി അന്തര്‍ജനത്തിന്റേയും മകളാണ്.1963 ലാണ് മണ്ണാറശാല ഇല്ലത്തെ നാരായണന് നമ്പൂതിരി ആര്യാദേവി അന്തര്‍ജനത്തിനെ വേളി കഴിച്ചത്.
വലിയമ്മയായി സാവിത്രി അന്തര്‍ജനം പൂജ ചെയ്യുമ്പോഴാണ് ആര്യാദേവി ഇല്ലത്ത് എത്തുന്നത്. പിന്നീട് ഉമാദേവി അന്തര്‍ജനവും തുടര്‍ന്ന് സാവിത്രി അന്തര്‍ജനവും അമ്മമാരായി ചുമതല ഏറ്റെടുത്തപ്പോഴും ആര്യദേവി അടുത്ത സാന്നിധ്യമായി.
മക്കള്‍: പ്രദീപ് എം.എന്‍, ജയദേവന് എം.എന്‍, (റിട്ട. പ്രഥമാദ്ധ്യാപകന്, മണ്ണാറശാല യുപി സ്കൂള്‍), ലത എം.എന്‍, (റിട്ട.അദ്ധ്യാപിക എസ്ഡിവി ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആലപ്പുഴ), ശ്രീജിത്ത് എം.എന്‍. മരുമക്കള്‍: ബിന്ദു ഇ.പി (അദ്ധ്യാപിക മണ്ണാറശാല യുപി സ്കൂള്‍), ബിന്ദു കെ. എസ്, (പ്രഥമാദ്ധ്യാപിക മണ്ണാറശാല യുപി സ്കൂള്‍)
ജയകുമാര്‍. എന്‍ (കാത്തിരക്കാട്ടില്ലം, കുറവിലങ്ങാട്) സൗമ്യ എ.എന്‍. (മനേജര്‍, ധനലക്ഷ്മി ബാങ്ക്, ആലപ്പുഴ). സംസ്കാരം മണ്ണാറശാല ഇല്ലത്ത് നടന്നു. ജന്മഭൂമിക്ക് വേണ്ടി എഡിറ്റര്‍ കെ. എന്‍. ആര് നമ്ബൂതിരി പുഷ്പചക്രം അര്‍പ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.