മുംബൈ ;മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ചൂട് കനക്കുമ്പോഴും മഹായുതി സഖ്യം വീണ്ടും അധികാരത്തില്‍ വരുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. 288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടി മഹായുതി സഖ്യം അധികാരത്തില്‍ വരുമെന്നാണ് സംസ്ഥാനത്തെ ബിജെപി വൃത്തങ്ങള്‍ പറയുന്നത്.
150ലധികം സീറ്റുകള്‍ നേടാന്‍ സഖ്യത്തിന് കഴിയുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. വിജയം ആവര്‍ത്തിക്കുന്നതിന് നിരവധി കാരണങ്ങളുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി. അത്തരത്തില്‍ ബിജെപിയുടെ ആത്മവിശ്വാസത്തിന് പിന്നിലെ അഞ്ച് കാരണങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.മഹാരാഷ്ട്രയില്‍ ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാട്ടം നടത്തുന്ന 76 സീറ്റുകളില്‍ 50 എണ്ണത്തിലും വിജയം കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. 102 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. അതില്‍ 76 സീറ്റുകളില്‍ ബിജെപിയ്ക്കെതിരെയാണ് മത്സരം.മഹായുതി സഖ്യം തന്നെ അധികാരത്തിലെത്തുമെന്ന് ബിജെപി ഉറപ്പിച്ചുപറയുന്നതിന്റെ രണ്ടാമത്തെ കാരണം മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനമാണ്. വികസനത്തിലുന്നിയ തിരഞ്ഞെടുപ്പ് പ്രചരണത്തിനാണ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന പ്രാധാന്യം നല്‍കുന്നത്. കൂടാതെ ‘ലഡ്കി ബെഹന്‍’ പദ്ധതിയും ഷിന്‍ഡെ വിഭാഗത്തിന്റെ പ്രധാന പ്രചരണായുധമാണ്.
സീറ്റുകളുടെ കാര്യത്തില്‍ ശിവസേനയുടെ ഉദ്ദവ് താക്കറെ വിഭാഗത്തെ മറികടക്കാന്‍ ഷിന്‍ഡെ സഖ്യത്തിന് സാധിക്കുമെന്നാണ് ബിജെപി വിലയിരുത്തല്‍. നിലവില്‍ ആറ് പാര്‍ട്ടികളാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഈ പട്ടികയില്‍ അഞ്ചാമതോ ആറാമതോ ആയി ഉദ്ദവ് താക്കറെ വിഭാഗം അധ:പതിക്കുമെന്നും ബിജെപി വൃത്തങ്ങള്‍ പറഞ്ഞു.
മഹാവികാസ് അഘാഡി സഖ്യത്തിലെ ഏക പ്രതീക്ഷ ശരദ് പവാര്‍ മാത്രമാണെന്നും കോണ്‍ഗ്രസിനും ഉദ്ദവ് താക്കറെ സഖ്യത്തിനും കാര്യമായ മുന്നേറ്റമുണ്ടാക്കാനാകില്ലെന്നും ബിജെപി വിലയിരുത്തി. കോണ്‍ഗ്രസ്-ഉദ്ദവ് താക്കറെ സഖ്യം നടത്തിയ സീറ്റ് വിഭജനത്തിലും പ്രശ്നങ്ങളുണ്ടെന്ന് ബിജെപി നിരീക്ഷിച്ചു. ഇതെല്ലാം തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നും ബിജെപി വൃത്തങ്ങള്‍ പറഞ്ഞു.
മൂന്നാമത്തെ കാരണമായി ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത് ഒബിസി വിഭാഗത്തിന്റെ വോട്ടുകളാണ്. ഒബിസി വോട്ടുകളുടെ ഏകീകരണം മഹായുതി സഖ്യത്തിന് അനുകൂലമായി വരുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ‘ഏക് ഹേ തോ സേഫ് ഹേ’ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം തിരഞ്ഞെടുപ്പില്‍ മഹായുതിയ്ക്ക് അനുകൂലമാകുമെന്നും ബിജെപി നേതൃത്വം കരുതുന്നു.അതേസമയം ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മോശം പ്രകടനം കാഴ്ചവെച്ച പ്രദേശമാണ് വിദര്‍ഭ മേഖല. കര്‍ഷകരോഷവും ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദപ്രസ്താവനകളും ബിജെപിയുടെ പോരാട്ടവീര്യം കെടുത്തിയിരുന്നു.
എന്നാല്‍ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ മുന്നേറ്റം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. പരുത്തി, സോയബീന്‍ കര്‍ഷകര്‍ക്കായി കൊണ്ടുവന്ന സമീപകാല പദ്ധതികളും മറ്റും തിരഞ്ഞെടുപ്പില്‍ മഹായുതിയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് ബിജെപി കരുതുന്നത്.സഖ്യത്തിലെ നിരവധി തവണ എംപിമാരായ നേതാക്കള്‍ക്കെതിരായ ജനരോഷവും നേതൃത്വത്തിന് തിരിച്ചറിവ് നല്കി. കൂടാതെ ബിജെപി വോട്ടര്‍മാരെ പോളിംഗ് ബൂത്തിലെത്തിക്കാന്‍ ആര്‍എസ്എസും ശക്തമായി രംഗത്തെത്തിക്കഴിഞ്ഞു.
ചിട്ടയായ ഏകോപനത്തോടെയാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണം മുന്നേറുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന വിവരം. ഇതെല്ലാം മഹായുതി സഖ്യത്തിന്റെ വിജയം ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.