ബംഗളൂരു:ബംഗളൂരുവിൽ ഇലട്രിക് സ്‌കൂട്ടർ ഷോറൂമിൽ വൻ തീപിടിത്തത്തിൽ ജീവനക്കാരിയായ യുവതി വെന്തുമരിച്ചു.
രാജ്കുമാർ റോഡിലെ 'മൈ ഐ വി സ്റ്റോർ' ഷോറൂമിൽ തീപിടുത്തത്തിൽ ജീവനക്കാരിക്ക് ദാരുണാന്ത്യം .ഷോറൂമിലെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. നിലവിലുള്ള തീ നിയന്ത്രണ വിധേയമായിട്ടുണ്ട്.
വൈകിട്ടോടെയായിരുന്നു ഇലട്രിക് സ്‌കൂട്ടറുകൾ സൂക്ഷിച്ച ഷോറൂമിൽ തീയും പുകയും ഉയർന്നത്. അഗ്‌നിബാധ കണ്ട ജീവനക്കാര് പുറത്തേക്ക് ചിതറി ഓടിയെങ്കിലും ഒരു സ്ത്രീ മാത്രം പുക ശ്വസിച്ചു അകത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ആരും ഷോറൂമിൽ.
അഗ്‌നിശമന സേന എത്തുമ്പോഴേക്കും ഷോറൂമിലെ സ്‌കൂട്ടറുകൾ മുഴുവൻ കത്തി നശിച്ചിരുന്നു. തീപ്പിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാകാം കാരണം എന്നാണ് നിഗമനം. രാജാജിനഗർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.