കാട്ടാക്കട: വീരണകാവ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
നിയമാനുസൃതമല്ലാതെയുള്ള ചില അധ്യാപകർ ഹാജർ ഒപ്പിടുന്നത് സംബന്ധിച്ച് ഡയറക്ടർക്ക് പരാതി ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിഷേധനയിൽ സ്കൂളിലെ ഹാജർ രേഖകളും പരിശോധിച്ചു. ഈ വർഷത്തെ സ്കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ട ചില ചിത്രങ്ങൾ വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചിരുന്നു.
രക്ഷിതാക്കളെ ഉൾപ്പെടുത്താതെ വിനോദയാത്ര പോയതിൽ വിദ്യാഭ്യാദ വകുപ്പിന് പരാതി കിട്ടിയിരുന്നു. ഇതിനെ കുറിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. വിനോദയാത്രയിൽ കുട്ടികൾ വീണ്ടും പകർത്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൻറെ ഉള്ളടക്കത്തെക്കുറിച്ച് അന്വേഷിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.