ഡൽഹി: നവംബർ ഒന്ന് മുതൽ രണ്ട് പുതിയ മാറ്റങ്ങളുമായാണ് യുപിഐ എത്തുന്നത്.
നാഷണൽ പേയ്‌മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ആണ് ഇവ അവതരിപ്പിച്ചിരിക്കുന്നത്. യുപിഐ ലൈറ്റിലാണ് പുതിയ മാറ്റങ്ങൾ വരുന്നത്. നവംബർ ഒന്ന് മുതൽ യുപിഐ ലൈറ്റിൽ ഇടപാട് പരിധി വർദ്ധിപ്പിക്കും. ഓട്ടോമാറ്റിക് ടോപ്പ്- അപ് ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. ചെറിയ മൂല്യമുള്ള ഡിജിറ്റൽ പേയ്‌മെൻ്റുകൾ കാര്യക്ഷമമാക്കാനാണ് നടപടി.
പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, ഉപയോക്താക്കൾക്ക് പിൻ നമ്പറടിക്കാതെ തന്നെ 1,000 രൂപ വരെയുള്ള ഇടപാടുകൾ നടത്താം. മുൻപ് ഇത് 500 രൂപയായിരുന്നു. വാലറ്റ് ബാലൻസ് പരിധി പരമാവധി 2,000 രൂപയിൽ നിന്ന് 5,000 രൂപയായി ഉയർത്തി. എന്നാൽ പ്രതിദിന ഇടപാട് പരിധി 4,000 രൂപയായി തന്നെ തുടരും.
ബാലൻസ് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരിധിക്ക് താഴെ പോയാൽ ഓട്ടോ ടോപ്പ്-ആപ്പ് ഫീച്ചർ വഴി ഉപയോക്താവിൻ്റെ യുപിഐ ലൈറ്റിൽ സ്വയം റീച്ചാർജ് ചെയ്യപ്പെടും. ഒക്ടോബറിൽ 16.58 ബില്യൺ യുപിഐ ട്രാൻസാക്ഷനാണ് എൻസിപിഐ രേഖപ്പെടുത്തിയത്. സെപ്റ്റംബറിനേക്കാൾ 10 ശതമാനം അധികമായിരുന്നു ഇത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.