ഡൽഹി:എയർഇന്ത്യ വിമാനത്തിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയതായി റിപ്പോർട്ട്.
ദുബായിൽ നിന്ന് ഡൽഹി എയർഇന്ത്യ വിമാനത്തിനുള്ളിലാണ് വെടിയുണ്ട കണ്ടെത്തിയത്. ഒക്ടോബർ 27-ാം തീയതിയായിരുന്നു സംഭവം.ദുബായ്-ഡൽഹി AI916 വിമാനത്തിലെ സീറ്റിലെ പോക്കറ്റിൽ നിന്ന് ശുചീകരണത്തിനിടെ ജീവനക്കാർ വെടിയുണ്ട കണ്ടെത്തി. തുടർന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
സംഭവത്തിൽ ആയുധ നിയമപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണികൾ തുടരുന്നതിനിടെ ഡൽഹി എയർഇന്ത്യ വിമാനത്താവളത്തിൽ നിന്ന് വെടിയുതിർത്തതായി കണ്ടെത്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങളടക്കം 510-ഓളം വിമാനങ്ങൾക്ക് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.