ഇടുക്കി: ഈരാറ്റുപേട്ട-വാഗമൺ റോഡിൽ കൂറ്റൻ പാറക്കല്ല് റോഡിലേക്ക് പതിച്ചു.
ഈ സമയം യാത്രികരാരും എത്താതിരുന്നതിനാൽ വൻ അപകടം ഒഴിവായി. വേലത്തുശ്ശേരിക്ക് സമീപമാണ് റോഡിലേക്ക് വലിയ പാറക്കല്ല് ഉരുണ്ട് വീണത്. പാറക്കല്ലിന് എട്ടടിയോളം ഉയരമുണ്ട്. റോഡിൻ്റെ മുകൾ വശത്തെ തോട്ടിൽകൂടി ഉരുണ്ടെത്തിയ കല്ല് റോഡിൻ്റെ മധ്യഭാഗത്തേക്ക് വീഴുകയായിരുന്നു. സംഭവസമയത്ത് റോഡിൽ തിരക്ക് കുറവായിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.
റോഡിലേക്ക് കൂറ്റൻ പാറ വീണതിനെ തുടർന്ന് ഒരുമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസമായി ഈ പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. ഇതേതുടർന്നുണ്ടായ വെള്ളമൊഴുക്കിൽ അടിയിലെ മണ്ണ് ഇളകി കല്ല് ഉരുണ്ടെത്തിയതാകാമെന്നാണ് നിഗമനം. പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. ജെയിംസിൻ്റെയും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ 11ന് പാറക്കല്ല് ഗതാഗതം പുനഃസ്ഥാപിച്ചു.
ഇടുക്കിയിൽ ഓറഞ്ച് അലേർട്ട്
മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ ശനി രാത്രി ഏഴ് മണി മുതൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. വൈകിട്ട് ആറോടെ ഹൈറേഞ്ച് മേഖലയിൽ ശക്തമായ മഴയാണ് ലഭിച്ചത്. ഇടിയോട് കൂടിയ കനത്ത മഴയാണ് പലയിടത്തും പെയ്തത്. രാത്രിയും പലയിടങ്ങളിലും മഴ തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.