ബിജെപിക്കായി പണം മഹാരാഷ്ട്രയിൽ ഒഴുകുന്നു; പോലീസ് വാഹനങ്ങൾ പണം കടത്താനായി ഉപയോഗിക്കുന്നത്;ശരദ് പവാർ

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിക്കായി പണം ഒഴുകുകയാണെന്ന് മുൻ കേന്ദ്ര മന്ത്രിയും നാഷണലിസ്റ്റും നേതാവുമായ ശരദ് പവാർ.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പൊലീസ് വാഹനങ്ങളുൾപ്പെടെ ഭരണകക്ഷി നേതാക്കൾക്ക് പണമെത്തിക്കാൻ ഉപയോ ഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.പോലീസ് ഉദ്യോഗസ്‌ഥരടക്കം നിരവധി പേരിൽ നിന്ന് ഈ വിവരം ലഭിച്ചതായി ശരദ് പവാർ വ്യക്തമാക്കി. ഗോവിന്ദ്ബാഗിലെ വസതിയിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ കോളിളക്കങ്ങൾ തുടരുകയാണ്. ഇരു സഖ്യങ്ങൾക്കും തലവേദനയായി മാറിയിരിക്കുകയാണ് വിമതർ. അമ്പതോളം സ്ഥാനാർത്ഥികളാണ് സ്വന്തം മുന്നണിയെ വെല്ലുവിളിച്ച് ഇത്തരത്തിൽ വിമതരായി രംഗത്തുവന്നിരിക്കുന്നത്. മഹാരാഷ്ട്രയുടെ രാഷ്ട്രീയം കഴിഞ്ഞ ആണ്ട് വർഷക്കാലം നിരവധി പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു,. 

ഏക്നാഥ് ഷിൻഡെ വിമതർക്കൊപ്പം നീങ്ങിയതോടെ ശിവസേന രണ്ടായി പിളർന്നു, ഉദ്ധവ് താക്കറെ പക്ഷം ഒരു പാർട്ടിക്കും നാഷണലിസ്റ്റ് പാർട്ടിക്കൊപ്പം നിന്നപ്പോൾ ഷിൻഡെ വിഭാഗം ശിവസേന എൻഡിഎ സഖ്യത്തിൻ്റെ ഭാഗമായി. അന്ന് അധികാരത്തിലിരുന്ന മഹാവികാസ് അഘാഡി സർക്കാരിനെ അട്ടിമറിച്ചായിരുന്നു ഷിൻഡെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. 

ഇതിന് പിന്നാലെ എൻസിപിയിലും വിമത നീക്കമുണ്ടായി. അജിത് പവാറും വിമതരും എൻഡിഎക്കൊപ്പം ചേർന്നതോടെ എൻസിപിയും രണ്ടായി പിളർന്നു. എൻസിപി-കോൺഗ്രസ്-ശിവസേന സഖ്യമായ മഹാവികാസ് അഘാടിയും, അജിത് പവാർ പക്ഷ എൻസിപി-ഷിൻഡെ വിഭാഗത്തിൻ്റെ ശിവസേന-ബിജെപി സഖ്യമായ മഹായുതിയും നേർക്കുനേർ നടത്തുന്ന ഏറ്റുമുട്ടലാണ് ഇത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !