തൊടുപുഴ; നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും വണ്ണപ്പുറത്തും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ; സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. രണ്ടു ദിവസം മുൻപാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. തൊടുപുഴയിൽ മങ്ങാട്ടുകവല, മത്സ്യമാർക്കറ്റ്, ബോയ്സ് ഹൈസ്കൂളിന് സമീപം, ഇടുക്കി റോഡ്, കിഴക്കേയറ്റം, ധന്വന്തരി ജംക്‌ഷൻ, കെഎസ്ആർടിസി ജംക്‌ഷൻ എന്നിവിടങ്ങളിലും വണ്ണപ്പുറം ടൗണിലും പോസ്റ്ററുകൾ കണ്ടു.
രാഷ്ട്രീയ സൈനിക അടിച്ചമർത്തൽവിരുദ്ധ പ്രചാരണസമിതിയുടെ പേരിലുള്ള പോസ്റ്ററിൽ യുഎപിഎ ഭീകരനിയമം റദ്ദാക്കുക, മാവോയിസ്റ്റുകൾ രാജ്യദ്രോഹികളല്ല; യഥാർഥ രാജ്യസ്നേഹികളാണ് എന്നിങ്ങനെയാണ് എഴുതിയിരിക്കുന്നത്. എല്ലാ പോസ്റ്ററുകളിലും ഒരേ വാചകങ്ങളാണുള്ളത്. തിങ്കളാഴ്ചയാണു പോസ്റ്ററുകൾ കണ്ടെത്തിയത്.രാഷ്ട്രീയ സൈനിക അടിച്ചമർത്തൽവിരുദ്ധ പ്രചാരണ സമിതിയെന്നൊരു സംഘടന നിലവിലില്ലെന്നു പൊലീസ് പറയുന്നു. പഴയ നക്സൽ സംഘടനകളുമായി ആഭിമുഖ്യമുള്ള ഏതെങ്കിലും ഒന്നോ രണ്ടോ പേർ പ്രതിഷേധസൂചകമായി ചെയ്ത പ്രവൃത്തിയാണെന്നാണു സൂചന. നിലവിൽ കേസെടുത്തിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.തൊടുപുഴയിൽ പ്രത്യക്ഷപ്പെട്ട മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
0
വ്യാഴാഴ്ച, നവംബർ 14, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.