ന്യൂഡൽഹി: ഈ വർഷത്തെ അവസാന സൂപ്പർ മൂൺ നവംബർ 16 ന് (ശനിയാഴ്ച) ദൃശ്യമാകും. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുമ്പോഴാണ് സൂപ്പർ മൂൺ പ്രതിഭാസം ഉണ്ടാകുന്നത്. 'ബീവർ മൂൺ' എന്നും ഇത് അറിയപ്പെടുന്നുണ്ട്. 2024-ലെ നാലാമത്തെ സൂപ്പർമൂൺ കൂടിയാണിത്. നവംബർ 16 ന് പുലർച്ചെ 2.59 നാണ് സൂപ്പർ മൂണിനെ അതിന്റെ പൂർണ രൂപത്തിൽ കാണാൻ കഴിയുക.
നവംബർ 15 ന് (വെള്ളിയാഴ്ച) സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ ചന്ദ്രൻ ഉദിക്കും. ഇതിനു മുമ്പ് ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലും സൂപ്പർ മൂൺ പ്രതിഭാസം ഉണ്ടായിരുന്നു. ഓഗസ്റ്റിൽ സ്റ്റർജിയൻ മൂൺ, സെപ്റ്റംബറിൽ ഹാർവെസ്റ്റ് മൂൺ, ഒക്ടോബറിൽ ഹണ്ടേഴ്സ് മൂൺ എന്നിങ്ങനെയാണ് സൂപ്പർ മൂണുകൾ അറിയപ്പെടുന്നത്.
സൂപ്പർ മൂണിനെ സാധാരണ ചന്ദ്രനെ കാണുന്നതിലും 14 ശതമാനം വലുതായി കാണാം. സൂപ്പർ മൂണിനൊപ്പം 'സെവൻ സിസ്റ്റേഴ്സ്' എന്നറിയപ്പെടുന്ന പ്ലീയാഡ്‌സ് നക്ഷത്രങ്ങളെയും സ്ഥിരം കാണാൻ സാധിച്ചേക്കും. ഫ്രോസ്റ്റ് മൂൺ , സ്‌നോ മൂൺ എന്നീ പേരുകളും ഈ സൂപ്പർ മൂണിനുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.