തെൽ അവീവ്: ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിൽ ആറ് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തെക്കൻ ലെബനനിലെ ഗ്രൗണ്ട് ഓപ്പറേഷൻ കൂടുതൽ വ്യാപിപ്പിക്കുന്നതായി ഐ.ഡി.എഫ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വൻ തിരിച്ചടിയുണ്ടായത്.
അതിർത്തിയിൽ നിന്ന് ഗ്രാമങ്ങളിലേക്ക് സൈന്യം നീങ്ങുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഗോലാനി ബ്രിഗേഡിന്‍റെ 51-ാം ബറ്റാലിയനിലെ അംഗങ്ങളായ 19, 20, 21, 22 വയസ്സ് പ്രായമുള്ള സൈനികരാണ് കൊല്ലപ്പെട്ടത്.
ഐ.ഡി.എഫ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, തെക്കൻ ലെബനനിലെ ഒരു ഗ്രാമത്തിലെ കെട്ടിടത്തിനകത്ത് നാല് ഹിസ്ബുല്ല അംഗങ്ങളുമായി ഉണ്ടായ വെടിവെപ്പിലാണ് സൈനികർ കൊല്ലപ്പെട്ടത്. ഒരു സൈനികന് പരിക്കേറ്റിട്ടുമുണ്ട്.
അതേസമയം, ബെയ്റൂത്തിന്‍റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ സൈന്യം ആക്രമണം തുടരുകയാണ്. പ്രദേശത്ത് ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഇതിൽ 20ലേറെ പേർ കൊല്ലപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.