ഡോക്ടര്‍ക്ക് കുത്തേറ്റ സംഭവം; ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ ഡിഎംകെ സര്‍ക്കാര്‍ പരാജയപ്പെട്ടു; വിജയ്

ചെന്നൈ: തമിഴ്‌നാട്ടിലെ എംകെ സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് തമിഴക വെട്രി കഴക അധ്യക്ഷനും നടനുമായ വിജയ്. തമിഴ്‌നാട്ടില്‍ ക്രമസമാധാനനില തകര്‍ന്നു. ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ ഡിഎംകെ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും വിജയ് പറഞ്ഞു.

ചെന്നൈയിലെ കലൈഞ്ജര്‍ സെന്റനറി സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലിലെ ഡോക്ടറര്‍ക്ക് കുത്തേറ്റ സംഭവത്തിലായിരുന്നു വിജയിയുടെ അതിരൂക്ഷ പ്രതികരണം. പകല്‍ സമയത്ത് തന്നെ നടുക്കുന്ന കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നു. ഡോക്ടര്‍ക്ക് കുത്തേറ്റത് ഞെട്ടിക്കുന്ന സംഭവമാണ്. ഡിഎംകെ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. ജനങ്ങളുടെ സുരക്ഷയെ കുറിച്ച് അവര്‍ ചിന്തിക്കുന്നു പോലുമില്ലെന്നും വിജയ് കുറ്റപ്പെടുത്തി. 

ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഡോക്ടര്‍മാരുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും വിജയ് ആവശ്യപ്പെട്ടു. പ്രമുഖ ഓങ്കോളജിസ്റ്റും അസോസിയേറ്റ് പ്രഫസറും ആയ ബാലാജിയെ വിഘ്‌നേഷ് എന്നയാളാണ് ഏഴുതവണ കത്തികൊണ്ടു കുത്തിയത്. 

തന്റെ അമ്മയായ കാഞ്ചനയ്ക്ക് നല്‍കിയ ചികില്‍സയില്‍ അതൃപ്തനായിരുന്ന വിഘ്‌നേഷ് ഒപി റൂമില്‍ വച്ച് ഡോക്ടറുടെ ചെവി, നെഞ്ച്, നെറ്റി, തല, വയര്‍ എന്നിവിടങ്ങളില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

അക്രമികള്‍ക്കെതിരേ കടുത്ത ശിക്ഷ നല്‍കണമെന്നും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ആവശ്യമായ നടപടി സ്വീകരിക്കണം. അതേസമയം, തമിഴ്നാട്ടില്‍ ഡോക്ടര്‍മാര്‍ക്ക് പോലും സുരക്ഷയില്ലാത്ത നിലയില്‍ ക്രമസമാധാന നില തകര്‍ന്നിരിക്കയാണെന്ന് പി.എം.കെ. നേതാവ് അന്‍പുമണി രാമദാസ് ആരോപിച്ചു.

ഡോക്ടര്‍ ബാലാജി ജഗന്നാഥിന്റെ ആരോഗ്യസ്ഥിതി അറിയാന്‍ അണ്ണാ ഡി.എം.കെ. മുന്‍ മന്ത്രിമാരായ ഡി. ജയകുമാര്‍, സി. വിജയഭാസ്‌കരന്‍, കടമ്പൂര്‍ രാജു എന്നിവര്‍ ഗിണ്ടി ആശുപത്രിയിലെത്തി. ഡോ: ബാലാജി ജഗനാഥിനെ സന്ദര്‍ശിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !