ജമ്മുകശ്മീരിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ശ്രീനഗർ: ജമ്മു കശ്മീരിൽ വ്യാഴാഴ്ച റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി.


 ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. വൈകുന്നേരം 4.19-ന് അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തി മേഖലയാണ് പ്രഭവകേന്ദ്രം. കശ്മീർ താഴ്‌വരയിൽ ഭൂചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

നേരത്തെ, നവംബർ 14-ന് പുലർച്ചെ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജമ്മു കശ്മീരിൽ അനുഭവപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാൻ മേഖലയിൽ ഉണ്ടായ ഭൂചലനം താഴ്‌വരയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ടിരുന്നു.


ദോഡ, കിഷ്‌ത്വാർ, റിയാസി റംബാൻ , ചെനാബ് താഴ്‌വര എന്നിവിടങ്ങളിൽ ഇടയ്ക്കിടെ ഭൂചലനങ്ങൾ ഉണ്ടാകാറുണ്ട്. കഴിഞ്ഞ 15 വർഷമായി ഭൗമശാസ്ത്രജ്ഞരും ഭൂകമ്പ ശാസ്ത്രജ്ഞരും ഈ മേഖലകളിലെ ഭൂചലനങ്ങളുടെ കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !