'അച്ഛനും അമ്മയും ക്ഷമിക്കണം'; പത്തനംതിട്ടയിൽ മരിച്ച പെൺകുട്ടിയുടെ മുറിയിൽ നിന്നും മരണകുറിപ്പ് കണ്ടെടുത്തു

പത്തനംതിട്ട: പതിനേഴുകാരിയായ പ്ലസ്ടു വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു.

പെൺകുട്ടി എഴുതിയ കുറിപ്പ് മുറിയിൽ നിന്നും കണ്ടെത്തി. കുറിപ്പിൽ അച്ഛനും അമ്മയും ക്ഷമിക്കണം എന്നാണ് എഴുതിയിരിക്കുന്നത്. അധ്യാപികയായി കാണണമെന്ന അമ്മയുടെ ആഗ്രഹത്തെക്കുറിച്ചും കത്തിൽ എഴുതിയിട്ടുണ്ട്. തീയതി രേഖപ്പെടുത്താത്ത കത്താണ് ലഭിച്ചത്.

ഇതിൽ നിന്നും പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് അനുമാനത്തിലാണ് പൊലീസ്. പനി ബാധിച്ചാണ് കുട്ടിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പോസ്റ്റ് മോർട്ടത്തിൽ കുട്ടി ഗർഭിണിയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. അമിതമായി മരുന്ന് കഴിച്ചിരുന്നു. 

കേസിൽ പോക്സോ കേസ് എടുത്ത് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്ന സഹപാഠിയായ 17-കാരനെ പൊലീസ് ചോദ്യംചെയ്തു. തങ്ങൾ പ്രണയത്തിലായിരുന്നുവെന്ന് സഹപാഠി മൊഴി നൽകിയിട്ടുണ്ട്. സഹപാഠിയുടെ രക്തസാമ്പിൾ പൊലീസ് ശേഖരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !