പുല്പള്ളി: വനപാതക്കരികിലെ കൂറ്റൻ മരത്തിനുള്ളിലെ പൊത്ത് കൗതുകകാഴ്ചയാകുന്നു. കോളറാട്ടുകുന്നില്നിന്ന് മടാപ്പറമ്പിലേക്കുള്ള വഴിയരികിലാണ് ഈ മരം സ്ഥിതിചെയ്യുന്നത്.
മരത്തിനുള്ളില്നിന്ന് മുകളിലേക്ക് നോക്കിയാല്‍ ആകാശക്കാഴ്ചകള്‍ വരെ കാണാം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരമാണിത്.ഈ വഴി യാത്ര ചെയ്യുന്നവരെല്ലാം ഈ മരത്തിനരികില്നിന്ന് ഫോട്ടോ എടുത്തും മറ്റുമാണ് മടങ്ങുന്നത്. അഞ്ചു പേർക്കെങ്കിലും ഈ മരത്തിന്റെ ഉള്ളില്‍ കയറി നില്ക്കാൻ കഴിയും.
കൂറ്റൻമരം രണ്ടു ഭാഗങ്ങളായിട്ടാണ് നില്‍ക്കുന്നത്. ഇതില്‍ ഒരു ഭാഗത്താണ് പൊത്ത് രൂപപ്പെട്ടത്. എന്നാല്‍, മരം ഉണങ്ങിയിട്ടുമില്ല. ഈ വഴി യാത്രാചെയ്യുന്നവരുടെയെല്ലാം ശ്രദ്ധാകേന്ദ്രം കൂടിയാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.