മുപ്പത്തി മൂന്നാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന് സമാപനം-കിരീടത്തിൽ മുത്തമിട്ട് ആന്ത്രോത്ത് ദ്വീപ്

അഗത്തി: മുപ്പത്തി മൂന്നാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന് കൊടിയിറങ്ങി. ഒക്ടോബർ ഇരുപത്തിയേഴിന് ആരംഭിച്ച കായിക മാമാങ്കത്തിനാണ് നവ്വംബർ നാലിന് പ്രൗഢമായ കലാപരിപാടികളോടെ പരിസമാപ്‌തിയായത്.

33 സീസണുകളിൽ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ആന്ത്രോത്ത് ദ്വീപ് വീണ്ടും കിരീടം ചൂടി. മൂന്ന് പതിറ്റാണ്ടിലേറെയുള്ള സ്‌കൂൾ കായിക മത്സര ചരിത്രത്തിൽ 23-ാം തവണയാണ് ആന്ത്രോത്ത് ദ്വീപ് ചാമ്പ്യന്മാരാവുന്നത്.

19 സ്വർണ്ണവും 15 വെള്ളിയും 16 വെങ്കലവും ഉൾപ്പെടെ 199 പോയിൻ്റുകളോടെയാണ് ആന്ത്രോത്ത് സ്വർണ്ണ കിരീടത്തിൽ മുത്തമിട്ടത്. കഴിഞ്ഞ രണ്ട് വർഷവും കിരീടം ചൂടിയ കവരത്തി ദ്വീപ് രണ്ടാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടിവന്നു.

16 സ്വർണ്ണം, 16 വെള്ളി, 9 വെങ്കലവുമായി 164 പോയിന്റുമായാണ് കവരത്തി ദ്വീപ് റണ്ണേഴ്‌സ് കപ്പിന് അർഹത നേടിയത്. 137 പോയിൻ്റുമായി ആതിഥേയരായ അഗത്തി ദ്വീപ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !